കണ്ണൂരിൽ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കൾ

Share our post

കണ്ണൂര്‍: കണ്ണൂരില്‍ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍. നടുവിലില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഒട്ടും പതറാതെ ചിലമ്പൊലിയും അട്ടഹാസവുമായി നേരിടുകയാണ് തെയ്യം കലാകാരന്‍ ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.ആചാരത്തിന്റെ ഭാഗമായ പെരുവാറ്റുപാച്ചിലിന് പുറപ്പെട്ടതായിരുന്നു ആലക്കുന്ന് ചാമുണ്ഡി തെയ്യം.

കൂടെ അകമ്പടി വാദ്യക്കാരോ ഉണ്ടായിരുന്നില്ല. പ്രധാന റോഡില്‍ നിന്ന് പോക്കറ്റ് റോഡിലേക്ക് കയറിയപ്പോഴായിരുന്നു മൂന്നോളം തെരുവുനായ്ക്കള്‍ തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്തത്. ഒട്ടും പതറാതെ തെയ്യം കലാകാരന്‍ ചിലമ്പ് കൊണ്ട് ശബ്ദമുണ്ടാക്കുകയും അട്ടഹസിക്കുകയുമായിരുന്നു. ഇത് കണ്ടതോടെ തെരുവുനായ്ക്കള്‍ തിരിഞ്ഞോടുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!