പേരാവൂർ പഞ്ചായത്ത് പേ പാർക്കിങ്ങ് വെള്ളിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങും

Share our post

പേരാവൂർ: ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരാവൂർ മഹല്ല് കമ്മറ്റിയുമായി സഹകരിച്ച് ഏർപ്പെടുത്തിയ പേ പാർക്കിങ്ങ് വെള്ളിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. പേരാവൂർ-ഇരിട്ടി റോഡരികിൽ മഹല്ല് കമ്മറ്റിയുടെ സ്ഥലത്താണ് പേ പാർക്കിങ്ങ് ഒരുക്കിയത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും ഇരിട്ടി റോഡിൽ ഓട്ടോ സ്റ്റാൻഡിന് സമീപവും പേ പാർക്കിങ്ങ് സംവിധാനം ഉടൻ നിലവിൽ വരും. പഞ്ചായത്തിന്റെ സ്ഥലത്ത് സൗജന്യ പാർക്കിങ്ങ് വരുന്നതോടെ പേരാവൂരിലെ പാർക്കിങ്ങ് പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഇരു ചക്രവാഹനങ്ങൾക്ക് മിനിമം 10 രൂപയും (രണ്ട് മണിക്കൂർ) ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 20 രൂപയുമാണ് (രണ്ട് മണിക്കൂർ) നിരക്ക്. രാവിലെ മുതൽ ഉച്ചക്ക് രണ്ട് മണി വരെ 50 രൂപയും രാത്രി എട്ട് വരെ 100 രൂപയും ഈടാക്കും. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് തുടക്കത്തിൽ പോർക്കിങ്ങ് കേന്ദ്രം പ്രവർത്തിക്കുക. സ്ഥിരം ഉപഭോക്താക്കൾക്ക് ഇളവുകൾ ഉണ്ടാവും. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ മുഖ്യാതിഥിയാവും.

തിങ്കളാഴ്ച മുതൽ പേരാവൂർ ടൗൺ, പുതിയ സ്റ്റാൻഡ്, തലശേരി, കൊട്ടിയൂർ, ഇരിട്ടി റോഡരികുകളിലെ നോ പാർക്കിങ്ങ് ഏരിയയകളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് പോലീസ് പിഴ ചുമത്തും.

പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, പേരാവൂർ മഹല്ല് കമ്മിറ്റി സെക്രട്ടറി വി.കെ.സാദിഖ് എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!