ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ അധ്യയനവർഷം മാർച്ച് രണ്ടാംവാരത്തോടെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച്‌ മെയ് അവസാനം പൂർത്തിയാക്കിയിരുന്നു. ​ഈ വർഷം 8,00,193 കുട്ടികൾക്ക്കൈത്തറി യൂണിഫോം വിതരണം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!