ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്കിൽ ഐഎൻടിയുസി യൂണിയൻ പങ്കെടുക്കും
പത്തനംതിട്ട ∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് പി മോഹൻ രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ. സുകുമാരൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, ടി.സി.തോമസ്, ഗ്രേസി തോമസ്, സി.പി.ജോസഫ്, അനീഷ് ഗോപിനാഥ്, നിഖിൽ ചെറിയാൻ, പി.കെ.മുരളി, മുരളി മേപ്പുറത്ത്, പി.വി.ഏബ്രഹാം, സജി കൊടുമുടി, അബ്ദുൽ ഖാദർ മണിയാർ, ജോൺ മുണ്ടപ്പള്ളിൽ, ശമുവേൽ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
