ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുരയിൽ സാംസ്കാരിക സമ്മേളനം
പേരാവൂർ: ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറ ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശബ്ന ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം നവ്യാ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.സി.കുഞ്ഞനന്തൻ, ജോസ് കക്കട്ടിൽ, ജോയി കദളിയിൽ, പ്രദീപൻ പുത്തലത്ത്, എം.വിഗിൽ എന്നിവർ സംസാരിച്ചു.
