പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

Share our post

കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ ബസ്സിൽ പിന്തുടരുകയും മാളിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോയിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

വെള്ളരിക്കൽ സ്വദേശി ഷൗക്കത്തലിയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. ഈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വനിത പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്‌പെക്ടർ തുളസിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!