നേതൃത്വവുമായി അതൃപ്തി തുടർന്ന് ശ്രീലേഖ; ബിജെപി കൗൺസിലർമാരുടെ രാജ്യപര്യടനത്തിനുണ്ടാകില്ല

Share our post

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി അതൃപ്തി തുടർന്ന് ആർ.ശ്രീലേഖ. തിരുവനന്തപുരം ബിജെപി കൗൺസിലർമാരുടെ രാജ്യപര്യടനത്തിന് ശ്രീലേഖ ഇല്ല. ട്രെയിനിലാണ് മേയറും കൗൺസിലർമാരും ഡൽഹിയിലേക്ക് യാത്ര ചെയുന്നത് . എന്നാൽ വിമാന മാർഗമായിരിക്കും ശ്രീലേഖ തലസ്ഥാനത്തെത്തുക. വിവിധ റെയിൽവെ സ്റ്റേഷനുകളിൽ കൗൺസിലർമാർക്ക് ബിജെപി സ്വീകരണം ഒരുക്കുന്നുണ്ട്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വേദിയിൽ ശ്രീലേഖ അകലം പാലിച്ചതും ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതിരുന്നത് പ്രോട്ടോക്കോൾ കൃത്യമായി അറിയാവുന്നതുകൊണ്ടാണെന്നായിരുന്നു ശ്രീലഖയുടെ ന്യായീകരണം. ക്ഷണിക്കപ്പെടാതെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്ന ബോധ്യം ഒരു മുൻ ഉദ്യോഗസ്ഥ എന്ന നിലയിൽ തനിക്കുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

അവസാനനിമിഷം തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി നേരത്തെയും ശ്രീലേഖ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കുന്നതിന് മുന്‍പ് വേദി വിട്ടുപോയതും ചര്‍ച്ചയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!