പേരാവൂർ പഞ്ചായത്തിൽ പേ വിഷബാധ നിയന്ത്രണം നാളെ മുതൽ
പേരാവൂർ: പഞ്ചായത്തിൽ പേ വിഷബാധ നിയന്ത്രിക്കുന്നതിനായി എല്ലാ വളർത്ത് നായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു. ചൊവ്വാഴ്ച മുതൽ തിങ്കളാഴ്ച (10 മുതൽ 16) വരെയാണ് ക്യാമ്പ്. ദിവസവും സ്ഥലങ്ങളും ചുവടെ. ചൊവ്വാഴ്ച മേൽമുരിങ്ങോടി, മുരിങ്ങോടി, നമ്പിയോട്, പുതുശേരി, പെരുമ്പുന്ന, മടപ്പുരച്ചാൽ, കാഞ്ഞിരപ്പുഴ. ബുധനാഴ്ച വളയങ്ങാട്, മണത്തണ, അയോത്തുംചാൽ, കോറ, മാവടി, കുട്ടിച്ചാത്തൻകണ്ടി. വ്യാഴാഴ്ച ഞണ്ടാടി, തെരു, പാമ്പാളി, വെള്ളർവള്ളി, പോത്തുകുഴി, ഗണപതിയാട്. തിങ്കളാഴ്ച തെറ്റുവഴി, തിരുവോണപ്പുറം, കുനിത്തലമുക്ക്, കുനിത്തല, ചെവിടിക്കുന്ന്, മുള്ളേരിക്കൽ.
കൂടുതൽ അറിയാൻ: 9605743326, 8547066774, 9544484807.
