എസ്.പി.സി പേരാവൂർ സബ് ഡിവിഷൻ സംയുക്ത പാസിംഗ് ഔട്ട് പരേഡ്

Share our post

പേരാവൂർ: എസ്.പി.സി പേരാവൂർ സബ് ഡിവിഷനിലെകേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് പേരാവൂർ സെയ്ന്റ് ജോസഫ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്നു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ സല്യൂട്ട് സ്വീകരിച്ചു. തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി മുഖ്യാതിഥിയായി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, അഡീഷണൽ എസ്.പി എൻ.ആർ.ജയരാജൻ, പേരാവൂർഡി.വൈ.എസ്.പി കെ.വി.പ്രമോദൻ, എസ്.പി.സി കണ്ണൂർ റൂറൽ അസി.നോഡൽ ഓഫീസർ കെ.പ്രസാദ് , എസ്.പി.സി പ്രൊജക്ട് അസി. സി.എം.ജയദേവൻ, സെയ്ന്റ് ജോസഫ് സ്‌കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി, ജനപ്രതിനിധികൾ, പി.ടി.എ.പ്രസിഡന്റുമാർ, പ്രഥമധ്യാപകർ, എക്‌സൈസ്,അഗ്നിരക്ഷാ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവർ നേതൃത്വം നൽകി.

ജി.എച്ച്.എസ്.എസ് പാല , ജി.എച്ച്.എസ്.എസ് മാലൂർ, ജി.എച്ച്.എസ്.എസ് മണത്തണ ,ഇരിട്ടി എച്ച്എസ്എസ്, സി.എച്ച്.എം.എച്ച്.എസ്.എസ് കാവുംപടി, സാൻതോം എച്ച്.എസ്.എസ്. കൊളക്കാട്, സെയ്ന്റ് തോമസ് എച്ച്.എസ്.എസ് കേളകം, ഐ.ജെ.എം .എച്ച്.എസ്.എസ് കൊട്ടിയൂർ എന്നീ സ്‌കൂളിലെ 352 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!