മുരിങ്ങോടി നൂറുൽ ഹുദാ മദ്രസയിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് യാത്രയയപ്പ്
പേരാവൂർ: മുരിങ്ങോടി നൂറുൽ ഹുദാ മദ്രസ്സയിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് യാത്രയയപ്പും മെമൻ്റോ വിതരണവും നടത്തി. മഹല്ല് ഖത്തീബ് സുഹൈൽ ബാഖവി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം നിഷാദ് ഫൈസി അധ്യക്ഷനായി. എ കെ അബ്ദുൽ സലാം ഹാജി, വി. അബ്ദുൾ അസീസ്, എ. കെ. ഷക്കീൽ, റഷീദ് മാലോടൻ, പി. സി. സയീദ്,ഷാജഹാൻ റഹീമി , ഇസ്മായിൽ ഫൈസി, അബ്ദുൽ ഹമീദ് മിസ്ബാഹി , ബാസിത് റഹ്‌മാനി എന്നിവർ സംസാരിച്ചു.
