പേരാവൂർ ബ്ലോക്ക് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

Share our post

പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിസമ്മ ജോസഫ് മംഗലത്ത്, നൂറുദ്ദീൻ മുള്ളേരിക്കൽ, ജെയ്ഷ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ജോയി, ആസൂത്രണസമിതി ഉപാധ്യക്ഷൻ വർഗീസ് ജോസഫ് നടപ്പുറം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സജീവൻ, സി.സുനിത എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!