കൈത്തറിക്ക് ഊന്നൽ: കേരളത്തിൽ ധാതു ഇ‌ടനാഴി: ബജറ്റ് അവതരണം തുടങ്ങി

Share our post

ന്യൂഡൽഹി : കേരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലാണ് പ്രഖ്യാപനം. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് ആദ്യ കർത്തവ്യം. ജനങ്ങളുടെ അഭിലാഷം യാഥാർഥ്യമാക്കൽ രണ്ടാമത്തെ കർത്തവ്യമെന്നും എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം മൂന്നാമത്തെ കർത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനവും തെഴി‌ലവസരവും വർധിച്ചു. ലേബർ കോഡടക്കം മുന്നൂറിലധികം പരിഷ്കാരങ്ങൾ നടപ്പാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!