പേരാവൂർ മലബാർ ബി.എഡ് കോളേജിൽ അതിഥിയായി വെള്ളിമൂങ്ങ
പേരാവൂർ: മലബാർ ബിഎഡ് കോളേജിലെ ക്ലാസ് മുറിയിൽ അതിഥി യായി വെള്ളിമൂങ്ങ എത്തി. ചൊവ്വാഴ്ച രാവിലെയാണ് കോളേജിലെ ക്ലാസ് മുറിയിൽ പരിക്കേറ്റ നിലയിൽ വെള്ളി മൂങ്ങയെ കണ്ടെത്തിയത്.
പരിക്കേറ്റതിനാൽ പറക്കാൻ കഴിയാത്ത നിലയിലായിരുന്നു വെള്ളിമൂങ്ങ.
അധ്യാപകരും വിദ്യാർത്ഥികളും പരിചരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോളേജ് അധികൃതർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോടും മിറാജ് പേരാവൂരും സ്ഥലത്തെത്തി വെള്ളിമൂങ്ങയെ പിടികൂടി ചികിത്സക്കായി കൊണ്ടുപോയി.
