മത്സര സാധ്യതയുണ്ടായിട്ടും യുഡിഎഫ് പത്രിക നല്കാൻ വൈകി; പേരാവൂരിൽ സ്ഥിരം സമിതികളെല്ലാം എൽഡിഎഫിന്
പേരാവൂർ: പേരാവൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരത്തിന് സാധ്യതയുണ്ടായിട്ടും യുഡിഎഫ് പത്രിക നല്കാൻ വൈകിയതിനാൽ അധ്യക്ഷ സ്ഥാനം എൽഡിഎഫിന് ലഭിച്ചു. ഇതോടെ നാലു സ്ഥിരം സമിതികളുടെയും അധ്യക്ഷ സ്ഥാനം എൽഡിഎഫിനായി.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ട് വീതം അംഗങ്ങളാണുള്ളത്. വനിതാ സംവരണമായതിനാൽ എൽഡിഎഫിലെ റാണി ടോമി പത്രിക നല്കി. എന്നാൽ, യുഡിഎഫിലെ മുസ്ലിംലീഗ് അംഗം കെ.കെ. സ്മിതയുടെ പത്രിക നൽകുന്നത് വൈകിയതോടെ എൽഡിഎഫിലെ റാണി ടോമി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ധനകാര്യ സ്ഥിരം സമിതിയിൽ കെ.എ.രജീഷും വികസനത്തിൽ ഷീബ ഗോപിനാഥും ക്ഷേമകാര്യത്തിൽ കെ.പി.അബ്ദുൾ റഷീദും അധ്യക്ഷരായി തിരഞ്ഞെടുക്കപ്പെട്ടു.
സ്ഥിരം സമിതികൾ: അധ്യക്ഷന്മാരും അംഗങ്ങളും എന്ന ക്രമത്തിൽ
ധനകാര്യം: കെ.എ.രജീഷ്, ജൂബിലി ചാക്കോ, ആശാമാത്യു, ബേബി സോജ.
ക്ഷേമകാര്യം: കെ.പി.അബ്ദുൾ റഷീദ്, സി.യമുന, ശാനി ശശീന്ദ്രൻ, സുരേഷ് ചാലാറത്ത്.
വികസനം: ഷീബ ഗോപിനാഥ്, കെ.ജെ.ജോയിക്കുട്ടി, രാധിക ജോസ്, രാജു ജോസഫ്.
ആരോഗ്യ-വിദ്യാഭ്യാസം: റാണി ടോമി, കെ.കെ.സ്മിത, എം.എസ്.രാഖിമോൾ, കെ.അംബുജാക്ഷൻ.
