വ്യാപാരി വ്യവസായി എകോപന സമിതി ജനപ്രതിനിധികൾക്ക് സ്വീകരണം നല്കി
പേരാവൂർ: വ്യാപാരി വ്യവസായി എകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കും പേരാവൂർ ഗ്രാമപ്പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികൾക്കും സ്വീകരണം നല്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, എസ്.ബഷീർ, വി.കെ.വിനേശൻ എന്നിവർ സംസാരിച്ചു.
