കരടുപട്ടികയിൽ ഉൾപ്പെടാത്തവർക്ക് പരാതിപ്പെടാം
തിരുവനന്തപുരം: എസ്ഐആറിന്റെ ഭാഗമായി 23ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപ്പ ട്ടികയിൽ ഉൾപ്പെടാത്തവർക്ക് ജനുവരി 22 വരെ അവകാശവാദങ്ങളും എതിർപ്പുകളും അറിയിക്കാം.
ഓൺലൈൻ വഴി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വെബ് സൈറ്റിലെ ഫോം ഏഴിലൂടെ അപേക്ഷിക്കാം. അല്ലെങ്കിൽ ബിഎൽഒയെയോ പാർടികളുടെ ബു ത്ത് ഏജന്റുമാരെയോ അറിയിക്കണം. വിശദ പരിശോധനയ്ക്കുശേഷം ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപ്പട്ടിക യിൽ ഉൾപ്പെടുത്തും. പുതിയതായി വോട്ട് ചേർക്കു ന്നവർ വെബ്‌സൈറ്റിലെ ‘ന്യൂ വോ ട്ടർ രജിസ്ട്രേഷൻ’ എന്ന ഓപ്ഷ നിലാണ് പൂരിപ്പിക്കേണ്ടത്. പ്രവാ സി വോട്ടർമാർക്ക് ‘ഫോം 6 എ’ തെരഞ്ഞെടുക്കാം.
