കെഎസ്ആർടിസി ബസ് കത്തി നശിച്ചു

Share our post

കർണാടക: നഞ്ചൻഗോഡ് കെഎസ്ആർടിസി ബസ് കത്തി നശിച്ചു. കെ എൽ 15 എ 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം. ആർക്കും പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്.ബസിന്റെ മുൻഭാഗത്ത് തീ പടർന്നതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. ബസിന് പിറകെ വാഹനത്തിൽ വന്നവരാണ് ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വിവരം നൽകിയത്. പലയാത്രക്കാരുടെയും നിരവധി രേഖകൾ കത്തി നശിച്ചു.പലരുടെയും ഫോൺ ,പാസ്പോർട്ട് എന്നിവയും നഷ്ട്ടപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!