വാട്ടര്‍ വളണ്ടിയര്‍; രജിസ്‌ടേഷന്‍ ആരംഭിച്ചു
കണ്ണൂർ: ജലസംരക്ഷണവും സുസ്ഥിര ജലവിനിയോഗവും ശുദ്ധജല ലഭ്യതയും ഉറപ്പാക്കാന്‍ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, ഭൂഗര്‍ഭ ജല വകുപ്പ്, സന്നദ്ധ സംഘടനയായ മോര്‍ എന്നിവ സംയുക്തമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി വാട്ടര്‍ വളണ്ടിയറിലേക്കുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജല സംരക്ഷണ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യമുള്ളവര്‍ക്ക് 9495174290 എന്ന വാട്ട്‌സ്ആപ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.
