വടക്കന്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

Share our post

തിരുവനന്തപുരം: ഒരു പകലിന് അപ്പുറം വടക്കന്‍ കേരളം നാളെ പോളിങ് ബൂത്തിലെത്തും. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. പരമാവധി വോട്ടേഴ്‌സിനെ നേരില്‍ കണ്ട് ഒരിക്കല്‍ക്കൂടി വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാകും മുന്നണികളും സ്ഥാനാര്‍ഥികളും. ഇന്നലെ കൊട്ടിക്കലാശത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏഴ് ജില്ലകളിലെ വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്ന് നടക്കും.ച രാവിലെ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളിലായിരിക്കും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം നടക്കും. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ കൂട്ടിയും കിഴിച്ചും വിലയിരുത്തലുകള്‍ നടത്തുകയാണ് തെക്കന്‍ ജില്ലകളിലെ പാര്‍ട്ടി നേതാക്കള്‍. മികച്ച പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍.ഫലം വരുന്നതിനു മുന്‍പുള്ള കണക്കുകള്‍ കൂട്ടി ഉറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. മികച്ച പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് മുന്നണികള്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ വിജയിക്കാനാകും എന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷ. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള റിഹേഴ്‌സലാണ് തദ്ദേശ തിരഞ്ഞെടുപ്പ് എന്നാണ് എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാര്‍ വിരുദ്ധ വികാരവും കോണ്‍ഗ്രസിന് അനുകൂലമാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. എല്‍ഡിഎഫിനെതിരെ ശബരിമല സ്വര്‍ണക്കൊള്ള തന്നെയാണ് ബിജെപിയും പ്രചാരണ ആയുധമാക്കിയത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡനക്കേസ് ഉയര്‍ത്തി എല്‍ഡിഎഫും പ്രതിരോധിച്ചിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും ആര്‍ക്ക് അനുകൂലമാകുമെന്ന് ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!