അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളില്‍, ആകാശത്ത് വിസ്മയക്കാഴ്ച

Share our post

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) കേരളത്തിന് മുകളിലൂടെ കടന്നുപോയി. ഇന്നലെ വൈകിട്ട് 6.25ഓടെയാണ് ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയത്. ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച പലരും മൊബൈല്‍ കാമറകളില്‍ പകര്‍ത്തി. ഡിസംബര്‍ ഏഴിന് വൈകിട്ടും ഡിസംബര്‍ ഒമ്പതിന് രാവിലെയുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോകും. ഡിസംബര്‍ 11ന് രാവിലെ 5.19ന് 58 ഡിഗ്രി വരെ ഉയരത്തിലെത്തുന്നതിനാല്‍ ഐഎസ്എസിന്റെ നല്ല കാഴ്ച കേരളത്തില്‍ നിന്ന് തന്നെ പ്രതീക്ഷിക്കാം. നിലവില്‍ ഏഴ് സഞ്ചാരികളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. താഴ്ന്ന ഭൂഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ്. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഐഎസ്എസ് മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. നിലയം ഒരു ദിവസം 15.54 തവണ ഭൂമിയെ വലം വെക്കുന്നു. ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റര്‍ നീളവും 73 മീറ്റര്‍ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് ഐഎസ്എസിന്റെ ഭാരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!