കേരളത്തിൽ നാളെയും മറ്റന്നാളും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

Share our post

ചെങ്ങന്നൂർ–മാവേലിക്കര പാതയിൽ പാലം നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ വ്യാപക നിയന്ത്രണം. ഡിസംബർ 22നും 23നും നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർ മുൻകൂട്ടി സർവീസ് നില പരിശോധിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

റദ്ദാക്കലും ഭാഗിക റദ്ദാക്കലും

22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു പൂർണമായും റദ്ദാക്കി.
മധുര–ഗുരുവായൂർ എക്സ്പ്രസ് 22ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ഗുരുവായൂർ–മധുര എക്സ്പ്രസ് 23ന് കൊല്ലത്തിൽ നിന്ന് സർവീസ് ആരംഭിക്കും.
നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് 22ന് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ചെന്നൈ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (21ന് 3.20ന് പുറപ്പെട്ടത്) 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് 22ന് വൈകിട്ട് 5.15ന് പുറപ്പെടേണ്ടത് കോട്ടയത്ത് നിന്ന് രാത്രി 8.05ന് സർവീസ് ആരംഭിക്കും.

ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ (22ന്)

തിരുവനന്തപുരം–ചെന്നൈ മെയിൽ
തിരുവനന്തപുരം–ശ്രീഗംഗാനഗർ വീക്ക്‌ലി
തിരുവനന്തപുരം നോർത്ത്–ലോകമാന്യതിലക് വീക്ക്‌ലി
തിരുവനന്തപുരം നോർത്ത്–ബെംഗളൂരു ഹംസഫർ
തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസ്
കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ്
തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ്
തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി
തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ്
ചക്കരക്കൽ വാർത്ത

വൈക്കുന്ന ട്രെയിനുകൾ

താഴെ പറയുന്ന സർവീസുകൾക്ക് ഏകദേശം 30 മിനിറ്റോളം വൈകിവരവ് പ്രതീക്ഷിക്കാം:

23ന് രാവിലെ 4.20ന് പുറപ്പെടുന്ന കൊല്ലം–എറണാകുളം മെമു
22ന് രാത്രി പുറപ്പെട്ട് 23ന് എത്തുന്ന തൂത്തുക്കുടി–പാലക്കാട് പാലരുവി എക്സ്പ്രസ്
തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസ് (22ന്)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!