‘വോട്ടും ചോദിച്ച് ഇതുവഴി ആരും വരേണ്ട ‘; ചർച്ചയായി പാനൂരിലെ ബോർഡ്

Share our post

പാനൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാനൂർ ടൗണിൽ നഗരസഭയിലെ പ്രധാന ബൈപ്പാസിൽ സ്ഥാപിച്ച ബോർഡ് ശ്രദ്ധേയമാവുകയാണ്. നിരവധി ആളുകൾ താമസിക്കുന്ന ഈ ഭാഗത്താണ് ‘വോട്ട് ചോദിച്ച് ഇതുവഴി ആരും വരേണ്ട ‘ എന്ന ബോർഡ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. പുത്തൂർ ഭാഗത്തുനിന്ന് പാനൂരിലേക്ക് വരുന്ന ബസുകൾ കെ.പി.എ. റഹിം മാസ്റ്റർ ബൈപ്പാസ് റോഡിലൂടെയാണ് ബസ്‌സ്റ്റാൻഡിലെത്തുക. ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായതാണ് പ്രദേശവാസികളെ ഇങ്ങനെയൊരു ബോർഡ് വെക്കാൻ പ്രേരിപ്പിച്ചത്. പാനൂർ ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാണ് ഈ ബൈപാസ് റോഡ്. റോഡിന്റെ ചില ഭാഗങ്ങൾ പലപ്പോഴുംതകർന്ന നിലയിലായിരിക്കും. ബസ്‌സ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗം നേരത്തെ കൊരുപ്പ് കട്ട പതിച്ചിരുന്നു. മഴ കനത്തതോടെ ബാക്കിഭാഗം തകർന്നനിലയിലായി. ഇതിലെ കുറച്ചുഭാഗം ഏതാനും ദിവസം മുൻപ് വീണ്ടുംകട്ടകൾ പതിച്ചു. പതിക്കാൻ ബാക്കിയുള്ള ഭാഗം ഇപ്പോഴുംതകർന്നനിലയിലാണ്. പുത്തൂർ റോഡിൽനിന്ന് ബൈപാസ് തുടങ്ങുന്നിടത്താണ് ഇങ്ങനെയൊരു ബോർഡ് വെച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ ബോർഡ് ചർച്ചയാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!