അന്ത:സംസ്ഥാന ബസ് സമരം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്; സർവീസുകൾ നിർത്തി

Share our post

കണ്ണൂർ: കേരളത്തിനും തമിഴ്‌നാടിനും പുറമേ കർണാടക, പുതുച്ചേരി, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സ്വകാര്യ ബസുകളും ഇന്നലെ മുതൽ അന്ത:സംസ്ഥാന സർവീസുകൾ നിർത്തിവെച്ചു. സംസ്ഥാന അതിർത്തി കടക്കുന്നതിന് അമിത നികുതി ഈടാക്കുന്നു എന്ന് ആരോപിച്ചാണ് സമരം. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകൾ വെള്ളിയാഴ്ച മുതൽ സർവീസ് നിർത്തി വച്ചിരിക്കുകയാണ്. കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ നിന്ന് റോഡ് നികുതിക്ക് പുറമേ അയൽ സംസ്ഥാനങ്ങൾ നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!