തളിപ്പറമ്പിലെ തീപിടുത്തം; നഷ്ടം 50 കോടി, തീപടർന്നത് കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് സംശയം

Share our post

തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് പരാതി. ഏകദേശം 50 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ വൈകുന്നേരം 5.10 ന് തുടങ്ങിയ തീപിടുത്തം രാത്രി ഏറെ വൈകിയാണ്‌ നിയന്ത്രണ വിധേയമായത്. സംഭവത്തില്‍ കെ.വി കോംപ്ലക്‌സ് വ്യാപാരസമുച്ചയം ഏതാണ്ട് പൂര്‍ണമായി തന്നെ കത്തിയമര്‍ന്നു. കോംപ്ലക്‌സിലെ കടയുടമ ഏഴാംമൈല്‍ കക്കാഞ്ചാലിലെ ഷാഹിനാസ് വീട്ടില്‍ പി.പി.മുഹമ്മദ് റിഷാദിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!