122 ദിവസം നീണ്ടു നിന്ന കാലവർഷത്തോട് വിട പറഞ്ഞ് കേരളം

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷ മഴയിൽ 13 ശതമാനം കുറവുണ്ടായതായി കണക്കുകൾ. ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുപ്രകാരമാണ് കേരളത്തിൽ ഇത്തവണ 13 ശതമാനം മഴകുറവ് രേഖപ്പെടുത്തിയത്. 2018.6 എംഎം ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1752.7 എംഎം മാത്രമാണ്. കഴിഞ്ഞ വർഷം ലഭിച്ചത് 1748.2 എംഎം ആയിരുന്നു. 2023ൽ ലഭിച്ചത് 1326.1 എംഎം മഴയുമാണ് ( 34 ശതമാനം കുറവ് ). അതേ സമയം രാജ്യത്ത് പൊതുവെ എട്ട് ശതമാനം അധിക മൺസൂൺ മഴ ഇത്തവണ ലഭിച്ചു. ജൂണ്‍ നാല് ശതമാനം കുറവ്, ജൂലൈ 13 ശതമാനം കുറവ്, ഓഗസ്റ്റ് 20 ശതമാനം കുറവ്, സെപ്റ്റംബര്‍ 24 ശതമാനം കുറവ് എന്നിങ്ങനെയാണ് കണക്കുകൾ. കാലവർഷം ആരംഭിച്ച മെയ്‌ 24 മുതൽ സെപ്റ്റംബർ 30 പ്രകാരമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 2193 എംഎം (നാല് ശതമാനം അധികം) മഴ ലഭിച്ചു. ലഭ്യമായ ഔദ്യോഗിക ഡാറ്റ പ്രകാരം ഈ കാലയളവിൽ 6594 എംഎം മഴ ലഭിച്ച കക്കയം (കോഴിക്കോട്) സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത്

മുൻ വർഷത്തെ അപേക്ഷിച്ച് ജൂണിൽ ഇത്തവണ കാര്യമായ മഴക്കുറവ് ഉണ്ടായില്ല. ഇത്തവണ ജൂണിൽ നല്ല മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ച കണ്ണൂർ ജില്ലയിൽ 2988 എംഎം ( 2024 ൽ 3023.3 എംഎ) 15 ശതമാനം കൂടുതൽ ലഭിച്ചു.കാസർകോഡ് ജില്ലയിൽ 2781 എംഎം ( 2024 ൽ 2603 എംഎം) മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 എംഎം) മഴയെക്കാൾ രണ്ട് ശതമാനം കുറവ് രേഖപെടുത്തി. സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം 850 എംഎം ( 2024ൽ 866.3 എംഎം) ജില്ലയിൽ ആണെങ്കിലും സാധാരണ ജില്ലയിൽ ലഭിക്കേണ്ട മഴയെക്കാൾ ഒരു ശതമാനം അധികം ലഭിച്ചു. ഇടുക്കി 35 ശതമാനവും വയനാട് 36 ശതമാനവും മലപ്പുറം 27 ശതമാനവും കുറവ് മഴ രേഖപെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!