മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളോട് ഉപഭോക്തൃ കോടതി; പുറത്തു നിന്ന് പാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കില്ലെങ്കില്‍ സൗജന്യമായി കുടിവെള്ളം കൊടുക്കണം

Share our post

മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ നിര്‍ദേശം. കോഴിക്കോട് സ്വദേശിയായ ശ്രീകാന്ത് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. പുറത്തുനിന്ന് ഭക്ഷണപാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കാതിരിക്കുകയും സൗജന്യമായി കുടിവെള്ളം നല്‍കാതിരിക്കുകയും ചെയ്യുന്നത് തിയേറ്റര്‍ ഉടമകളുടെ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കും എന്നുള്‍പ്പെടെ ഉത്തരവില്‍ പറയുന്നുണ്ട്. 2022 ഏപ്രിലില്‍ കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളില്‍ പരാതിക്കാരന്‍ സിനിമ കാണാനെത്തുകയും പുറത്തുനിന്ന് പാനീയം കയറ്റിയത് തിയേറ്റര്‍ അധികൃതര്‍ തടയുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഇയാള്‍ പരാതി സമര്‍പ്പിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!