91 തസ്തികകളിൽ ഒഴിവുകൾ, വിജ്ഞാപനം പുറപ്പെടുവിച്ച് പി എസ് സി; ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം

Share our post

കേരള പി എസ് സി സംസ്ഥാനത്തെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾക്ക് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലവിൽ 91 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒക്ടോബർ മൂന്ന് വരെ ഈ തസ്തികകളിൽ അപേക്ഷിക്കാം. ഇതിന് പുറമെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പടെ 18 തസ്തികകളിൽ പി എസ് സി വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗങ്ങൾക്കായി ഡി വൈ എസ് പി (ട്രെയിനി) തസ്തികയിൽ നിയമനത്തിനായി സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.

91 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളാ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ
അസിസ്റ്റ​ന്റ് പ്രൊഫസർ ഇൻ പീഡോഡോ​ന്റിക്സ്,
അസിസ്റ്റ​ന്റ് പ്രൊഫഷർ ഇൻ കൺസർവേറ്ററി ഡെ​ന്റിസ്ട്രി തുടങ്ങി 14 അസിസ്റ്റ​ന്റ് പ്രൊഫസർ തസ്തികളിലാണ് ഒഴിവുള്ളത്. ഇതിൽ സംവരണ തസ്തികകളും ഉൾപ്പെടുന്നു.

ഇതിന് പുറമെ മത്സ്യഫെഡിൽ ഡെപ്യൂട്ടി മാനേജർ (ഐടി), അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റ​ന്റ്,ആർക്കിയോളജി വകുപ്പിൽ ഡിസൈന‍ർ,കേരളാ പൊലീസിൽ, ഹെഡ്കോൺസ്റ്റബിൾ റാങ്കിൽ റിപ്പോർട്ടർ ​ഗ്രേഡ് 2 (മലയാളം)തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ, മെഡിക്കൽ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റ​ന്റ്,ട്രേഡ്സ്മാൻ, മീറ്റർ റീഡർ, കാർപെ​ന്റർ, ഹൈസ്കൂൾ അദ്ധ്യാപകർ, സ്റ്റെനോ​ഗ്രാഫർ, അസിസ്റ്റ​ന്റ് പ്രൊഫസർ, ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകർ, എൽ ഡി ക്ലാർക്ക്, എൽ ഡി ടൈപ്പിസ്റ്റ്, ലബോറട്ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങി 91 തസ്തികകളിലാണ് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക്: https:// www.keralapsc.gov.in/extra-ordinary-gazette-date-30082025

18 തസ്തികകളിൽ ഒഴിവ്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ.പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (എം.എം.വി.) ,പ്രിസൺ ആൻഡ് കറക്ഷണൽ സർവീസസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രാഫിക് സൂപ്രണ്ട്.

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3.,സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്‌സ് അസിസ്റ്റന്റ്/7. അക്കൗണ്ട്‌സ് ക്ലർക്ക്/ അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയവ, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ് ഗ്രേഡ് 2/അക്കൗണ്ട്‌സ് ക്ലർക്ക്/ജൂനിയർ അക്കൗണ്ടന്റ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2. എന്നിങ്ങനെ 18 തസ്തികളിൽ പി എസ് സി വിജ്ഞാപനം അധികം വൈകാതെ പുറപ്പെടുവിക്കും.

സ്പെഷ്യൽ റിക്രൂട്ട്മെ​ന്റ്

കേരളാ പൊലിസിൽ ഡി വൈ എസ് പി ( ട്രെയിനി) പട്ടികജാതി, പട്ടികവർ​ഗ സംവരണ തസ്തികയിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ പത്തിനകം അപേക്ഷ സമർപ്പിക്കണം. പ്രായപരിധി 20 നും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ശാരീരികക്ഷമതാ പരീക്ഷയും ഉണ്ടാകും. അം​ഗീകൃത സർവകലാശാലകളിൽ നിന്നോ കേരള സർക്കാർ
അം​ഗീകൃത ഇൻസ്റ്റിറ്റ്യൂകളിൽ നിന്നോ ഉള്ള ബിരുദമോ തത്തുല്യമായ യോ​ഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും: https:// www.keralapsc.gov.in/


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!