ചട്ടഭേദഗതി വരുന്നു, സൗജന്യ തരംമാറ്റം വേഗത്തിലാവും

Share our post

ഭൂമി തരംമാറ്റൽ 25 സെന്റ് വരെ സൗജന്യം. പക്ഷേ, അപേക്ഷകനെ വട്ടം ചുറ്റിക്കും. ഇതൊഴിവാക്കി നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനം. റവന്യൂവകുപ്പ് ഉടൻ ചട്ടഭേദഗതി കൊണ്ടുവരും. ഇതോടെ, അപേക്ഷകൾ കുമിഞ്ഞുകൂടുന്നതും ഒഴിവാകും. കഴിഞ്ഞ ദിവസം ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ചട്ടഭേദഗതി തയ്യാറാക്കാൻ മന്ത്രി കെ. രാജൻ നിർദേശിച്ചത്. വില്ലേജ് ഓഫീസർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒ/ഡെപ്യൂട്ടി കളക്ടർ സൗജന്യ തരംമാറ്റം അനുവദിക്കുക. റിപ്പോർട്ട് തയ്യാറാക്കാനുള്ള പ്രൊഫോമയിൽ ഉൾപ്പെടുന്ന അനാവശ്യ വിവരശേഖരണമാണ് വില്ലൻ. ഇത് ഒഴിവാക്കും. പകരം തണ്ടപ്പേർ രജിസ്റ്ററിലെയും റവന്യൂ രേഖകളിലെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ട് തയ്യാറാക്കും. വില്ലേജ് ഓഫീസർമാർ ഏറെ സമയം ചെലവിടേണ്ടി വരുന്നത് പ്രൊഫോമ തയ്യാറാക്കാനാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിൽ വില്ലേജ് ഓഫീസർ ചേർക്കേണ്ട വിവരങ്ങൾക്ക് പുറമെയാണ് ഭൂമിയുമായി ബന്ധപ്പെട്ടെന്ന പേരിൽ മറ്റൊന്നു കൂടി പൂരിപ്പിച്ച് നൽകേണ്ടത്. കുറഞ്ഞത് 12 വിവരങ്ങളെങ്കിലും രേഖപ്പെടുത്തണം. ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തിനനുസരിച്ച് ചോദ്യങ്ങൾക്കും ഏറ്റക്കുറച്ചിലുണ്ടാവും. നെൽവയൽ പ്രദേശങ്ങളിലാണ് കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടിവരിക. നിലം നികത്തിയ ഭാഗമുണ്ടോ, 10 വർഷത്തിലേറെ പഴക്കമുള്ള വൃക്ഷങ്ങളുണ്ടോ, കെട്ടിടങ്ങളുണ്ടോ, ഉണ്ടെങ്കിൽ അവയുടെ പഴക്കം, സ്ഥലത്തിന് സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടുണ്ടോ… ഇങ്ങനെ പോകും ചോദ്യങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!