വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

പയ്യന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോറോം സെന്‍ട്രലിലെ തെയ്യം കലാകാരന്‍ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47)ആണ് മരിച്ചത്. എടാട്ട് ദേശീയ പാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ചെറുകുന്ന് കവിണിശേരിയിലെ കുഞ്ഞിരാമന്‍-തങ്കമണി ദമ്പതികളുടെ മകളാണ്. മക്കള്‍: അജിന്‍, അജന്യ(നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: രേഷ്മ (നീലേശ്വരം, എടത്തോട്), രഹ്ന ( കണ്ണൂര്‍).