സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നാളെ

കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്റർ ആഗസ്റ്റ് 16 ന് രാവിലെ 10 മണിക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ മാനേജർ ട്രെയിനി, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, ഡ്രൈവർ, കൺസൽട്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സെയിൽസ് ഡെവലപ്മെന്റ് മാനേജർ, ഇന്റീരീയർ ഡിസൈനിംഗ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേദിവസം രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്തെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മൂന്ന് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം എത്തണം. ഫോൺ: 04972703130.