സ്‌പോട്ട് അഡ്മിഷൻ

Share our post

കണ്ണൂർ: ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക് കോളേജുകൾ, പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർക്ക് അതതു ജില്ലകളിലെ മോഡൽ പോളിടെക്‌നിക് കോളേജുമായി ബന്ധപ്പെടാം. ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. വെബ്‌സൈറ്റ്: www.ihrd.ac.in, ഫോൺ: 8547005000, കല്യാശ്ശേരി മോഡൽ പോളിടെക്‌നിക് കോളേജ് ഫോൺ: 8547005082.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!