വോട്ടര്‍പട്ടിക പുതുക്കൽ; ഓഗസ്റ്റ് 9നും 10നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനം

Share our post

തിരുവനന്തപുരം : വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായര്‍ (ഓഗസ്റ്റ് 9,10) തീയതികളില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടര്‍ പട്ടിക പുതുക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍പട്ടിക പുതുക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതല്‍ ആളുകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോണ്‍ഗ്രസ് അടക്കം വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!