India
കേന്ദ്രീയവിദ്യാലയങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

ന്യുഡല്‍ഹി: 2025-26 അധ്യയന വര്‍ഷത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന പ്രക്രിയ നടക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം ഓഫ്‌ലൈന്‍ അഡ്മിഷന്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.ബാലവാടിക 2ലേക്കും 2,3,4,5,6,7,8,9,10,12 എന്നീ ക്ലാസുകളിലേക്കും അപേക്ഷിക്കാം. 11ാം ക്ലാസിലേക്കുള്ള അഡ്മിഷന്‍ പിന്നീട് ആരംഭിക്കുന്നതാണ്.ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പ്രധാനപ്പെട്ട തീയതികള്‍
കെവി ഓഫ്‌ലൈന്‍ അഡ്മിഷന്‍ ഫോം സമര്‍പ്പിക്കേണ്ടത്- ഏപ്രില്‍ 2- ഏപ്രില്‍ 11
ആദ്യ പ്രോവിഷണല്‍ ലിസ്റ്റ് ഏപ്രില്‍ 17ന് പുറത്ത് വരും.
ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 21 വരെ അഡ്മിഷന്‍ വിന്‍ഡോ തുറക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി – ജൂണ്‍ 30
സീറ്റൊഴിവ് ഉണ്ടെങ്കിലുള്ള അവസാന അഡ്മിഷന്‍ ഡെഡ്‌ലൈന്‍- ജൂലായ് 31
ആവശ്യമായ രേഖകള്‍
മുന്‍വര്‍ഷ ക്ലാസുകളിലെ റിപ്പോര്‍ട്ട് കാര്‍ഡ്/ മാര്‍ക്ക് ഷീറ്റ്
ജനന സര്‍ട്ടിഫിക്കറ്റ്
അഡ്രസ് രേഖ
ആധാര്‍ കാര്‍ഡ്
സ്‌കൂള്‍ ടിസി
വരുമാന സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
ഇഡബ്യുഎസ് സര്‍ട്ടിഫിക്കറ്റ്
അപാര്‍(APAAR)ഐഡി
മാതാപിതാക്കളുടെ ജോലി ട്രാന്‍ഫര്‍ സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
മാതാപിതാക്കളുടെ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://kvsangathan.nic.in/
India
ഇനി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനിൽ കയറുമ്പോൾ ശ്രദ്ധിക്കുക; എസി, സ്ലീപ്പര്‍ കോച്ചുകളിൽ കയറരുത്

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ. മെയ് 1 മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് എസി, സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയില്ല. ഇവര്‍ക്ക് ജനറല്‍ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടാകുകയുള്ളൂ. കൺഫേം ടിക്കറ്റുള്ള യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് നോര്‍ത്ത് ഈസ്റ്റേൺ റെയിൽവേ പബ്ലിക് റിലേഷൻ മേധാവി ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു.
ഐആര്‍സിടിസി ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിൽ തുടരുകയാണെങ്കിൽ അത് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും. കൗണ്ടറുകളിൽ നിന്ന് ലഭിക്കുന്ന ഓഫ് ലൈൻ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാര്‍ ഇപ്പോഴും സ്ലീപ്പര്‍, എസി കോച്ചുകളിൽ യാത്ര ചെയ്യാറുണ്ട്. ഇത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥയുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ഒരു യാത്രക്കാരൻ സ്ലീപ്പര്‍, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ ഈ വ്യക്തിക്ക് പിഴ ചുമത്താനോ ജനറൽ കമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.
പലപ്പോഴും വെയ്റ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളിൽ കയറി കണ്‍ഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളിൽ ഇരിക്കാൻ ശ്രമിക്കുന്നത് കണ്ടുവരാറുണ്ട്. കൂടാതെ, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ അത് മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും കൺഫേം ടിക്കറ്റുള്ളവരുടെ യാത്ര ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. അതിനാൽ, പതിവായി വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ മെയ് 1മുതൽ കൂടുതൽ ജാഗ്രത പാലിക്കുകയും യാത്ര കൂടുതൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുകയും വേണം.
India
സുരക്ഷാ ആശങ്ക; ജമ്മു കശ്മീരില്‍ 48 റിസോര്‍ട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിരവധി റിസോര്‍ട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ച് സംസ്ഥാന സര്‍ക്കാര്‍. 26-പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് നടപടി. 48 ഓളം റിസോര്‍ട്ടുകള്‍ അടച്ചു. ദൂദ്പത്രി, വെരിനാഗ് തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.
ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ പ്രദേശവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണ് ഈ തീരുമാനം. ആക്രമണത്തെ തുടര്‍ന്ന് നിരവധി ടൂറിസ്റ്റുകള്‍ കശ്മീര്‍ വിട്ടുപോയിരുന്നു. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിരവധി യാത്രികര്‍ കശ്മീര്‍ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.
ഒരാഴ്ച മുമ്പുവരെ വിനോദ സഞ്ചാരികളാണ് നിറഞ്ഞിരുന്ന പഹല്‍ഗാമില്‍ ഇപ്പോള്‍ എണ്ണപ്പെട്ട ആളുകള്‍ മാത്രമാണ് ഉള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
India
പാകിസ്ഥാൻ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാൻ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിനാണ് പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചത്. ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. നിരോധിക്കപ്പെട്ട ചാനലുകള്‍ക്ക് ഏകദേശം 63 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ടെന്നാണ് വിലയിരുത്തല്‍. എ.ആര്‍.വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ പാകിസ്ഥാന്‍ വാര്‍ത്താ ചാനലുകളും ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന യൂട്യൂബ് ചാനലുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ദി പാകിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയും നിരോധിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്