വില ചതിച്ചു; ഇഞ്ചി കർഷകർ നിരാശയിൽ കഴിഞ്ഞ വർഷം ഈ സമയത്ത് ചാക്കിന് 6,000 രൂപ

Share our post

ആവശ്യക്കാർ കുറയുകയും ഉൽപാദനം വർധിക്കുകയും ചെയ്തതോടെ ഇഞ്ചി വിലയിൽ വർധനയില്ല. 2023 ജൂലൈ യിൽ 60 കിലോ ചാക്കിന് 13,000 രൂപ എന്ന റെക്കോർഡ് വില യിൽ എത്തിയ ഇഞ്ചിക്ക് മാസങ്ങളായി 1,500 രൂപയിൽ താഴെയാണു വില. ഒട്ടേറെ മലയാളികൾ കർണാടക ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. കർണാടകയിൽ ഇപ്പോൾ ചാക്കിന് 1400 മുതൽ 1450 രൂപ വരെയാണു വില. ഈ നില തുടരുകയാണെങ്കിൽ കർഷകർക്കു മുടക്കുമുതൽ പോലും ലഭിക്കില്ലെന്നതാണു വസ്തുത. കഴിഞ്ഞ വർഷം ഈ സമയത്തു ചാക്കിന് 6000 രൂപ ഉണ്ടായിരുന്നു. ആവശ്യത്തിൽ കൂടുതൽ ഇഞ്ചി വിപണികളിൽ എത്തുന്നതായി കർണാടകയിൽ കൃഷി ചെയ്യുന്നവർ പറയുന്നു.

ഗുണനിലവാരവും നിറവുമെല്ലാം നോക്കിയാണു വ്യാപാരികൾ വില നിശ്ചയിക്കുന്നത്. കൃഷിയിറക്കുന്ന മണ്ണിന്റെ ഘടനലും ഗുണത്തിലും പ്രതിഫലിക്കുന്നത്

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മലയാളി കർഷകർക്കു പുറമേ തദ്ദേശീയരും വ്യാപകമായി ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. ഇവർ വിളവെടുക്കുന്ന ഇഞ്ചി ധാരാളമായി വിപണികളിൽ എത്തുന്നുണ്ട്.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ് നാട്, ഗോവ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും പ്രാദേശികമായി കൃഷി ചെയ്യുന്ന ഇഞ്ചിയും മാർക്കറ്റുകളിൽ സുലഭമാണ്. കർണാടകയിൽ മൈസൂരു, ഷിമോഗ, മാണ്ഡ്യ, ഹാസൻ, ചാമരാ ജ്നഗർ, ഹുബ്ലി, ഹാവേരി, കൂർഗ് ജില്ലകളിലാണു മലയാളികൾ കൂടുതൽ കൃഷി നടത്തുന്നത്. ഇവിടങ്ങളിൽ വിളവെടുക്കുന്ന ഇഞ്ചി കച്ചവടക്കാർ വാങ്ങി നാഗ്‌പുർ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്‌പുർ, മേട്ടുപാളയം, ചെന്നൈ, മധുര തുടങ്ങിയ തുടങ്ങിയ നഗരങ്ങളിലേക്കാണു പ്രധാനമായും കയറ്റി അയച്ചിരുന്നത്. മറ്റിടങ്ങളിൽനിന്നു വൻതോതിൽ എത്തുന്നതിനാൽ ഇവിടങ്ങളിലെ വിപണികളിൽ കർണാടകയിൽ നിന്നുള്ള ഇഞ്ചിയുടെ ഗുണനിലവാരം പ്രധാന ഘടകമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!