Connect with us

Kerala

എസ്.ബി.ഐയില്‍ ക്ലര്‍ക്കുമാര്‍, പ്രൊബേഷണറി ഓഫീസര്‍മാര്‍ ഒഴിവുകള്‍

Published

on

Share our post

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍), പ്രൊബേഷണറി ഓഫീസര്‍ (പിഒ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലറിക്കല്‍ തസ്‌കികയില്‍ രാജ്യത്താകെ 14191 ഒഴിവുകളും പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 600 ഒഴിവുകളുമാണുള്ളത്. ബിരുദമാണ് യോഗ്യത. ക്ലാര്‍ക്ക് നിയമനത്തിന് ജനുവരി 7 വരെയും പിഒ നിയമത്തിന് ജനുവരി 16 വരെയും അപേക്ഷിക്കാം.കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍ വിഭാഗത്തില്‍ കേരളത്തില്‍ 451 ഒഴിവുകളാണുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ആ സംസ്ഥാനത്തെ ഭാഷയില്‍ എഴുതാനും വായിക്കാനും പറയാനും കഴിയണം.

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. പ്രായപരിധി 20 – 28. പട്ടിക വിഭാഗത്തിന് അഞ്ച് വര്‍ഷം, ഒബിസിക്ക് മൂന്ന് വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം ഇളവുണ്ട്. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് ശേഷമായിരിക്കും നിയമനം.അതേസമയം പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് 21 – 30 പ്രായ പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദം തന്നെയാണ് യോഗ്യത. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം എസ്‌സി എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. പ്രിലിമിനറി പരീക്ഷ 2025 മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 15 വരെ നടത്താനാണ് തീരുമാനം. മെയിന്‍ പരീക്ഷ ഏപ്രിലിലോ മെയ് മാസത്തിലോ നടക്കും. ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 750 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ മാത്രമേ ഫീസടയ്ക്കാനാവൂ.പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കി മെയിന്‍ പരീക്ഷ നടത്തും. ശേഷം സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടവുമുണ്ട്.


Share our post

Kerala

കോ​ഴി​ക്കോ​ട് കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു

Published

on

Share our post

കോ​ഴി​ക്കോ​ട്: കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. പാ​റ​മ്മ​ൽ ന​ബീ​സ (71) ആ​ണ് മ​രി​ച്ച​ത്.കോ​ഴി​ക്കോ​ട് എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


Share our post
Continue Reading

Kerala

ദാമ്പത്യ പ്രശ്‌നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ല:വനിതാ കമ്മീഷന്‍

Published

on

Share our post

പരാതികളില്‍ 15 എണ്ണം തീര്‍പ്പാക്കി

ഭാര്യ-ഭര്‍ത്തൃ ബന്ധത്തിലെ പ്രശ്‌നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഭാര്യയുമായുള്ള ഭിന്നതയുടെ പേരില്‍ സ്വന്തം കുട്ടികളെ ശാരീരികമായും മനസികമായും തകര്‍ക്കുന്ന സമീപനം വര്‍ധിക്കുന്നു. രക്ഷകര്‍ത്താക്കളുടെ ഉത്തരവാദിത്വബോധത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ട അവസ്ഥ മാറേണ്ടതാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. സാമ്പത്തിക-വസ്തു ഇടപാടുകളില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി വിലപേശലുകള്‍ വര്‍ധിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമായ പ്രവണതയാണ്. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നതകളെ ഔചിത്യ ബോധത്തോടെ സമീപിക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ട്. സ്ത്രീകള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്‌നം ജില്ലയില്‍ വര്‍ധിക്കുന്നതായാണ് പരാതികളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. വീടിനകത്തും പൊതുസമൂഹത്തിലും തന്റെ അവകാശങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ സ്ത്രീകള്‍ കുറേക്കൂടി ശക്തരാകേണ്ടതുണ്ട്. ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, വഴി തടസ്സം, സ്വര്‍ണ്ണം പണയംവെക്കാന്‍ വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത പരാതികള്‍, സാമ്പത്തിക ഇടപാട് തുടങ്ങിയ പരാതികളാണ് പ്രധാനമായും കമ്മീഷന്റെ മുമ്പില്‍ വന്നിട്ടുള്ളതെന്നും അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.സിറ്റിങ്ങില്‍ പരിഗണിച്ച 77 പരാതികളില്‍ 15 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികള്‍ പൊലീസിന്റെ റിപ്പോര്‍ട്ടിനായി അയച്ചു. മൂന്നെണ്ണം ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനും മൂന്നെണ്ണം ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായും അയച്ചു. 50 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. സിറ്റിങ്ങില്‍ നാല് പുതിയ പരാതികള്‍ ലഭിച്ചു. അഭിഭാഷകരായ ചിത്തിര ശശിധരന്‍, പത്മജ പത്മനാഭന്‍, കൗണ്‍സലര്‍ അശ്വതി രമേശന്‍ എന്നിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kerala

മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍

Published

on

Share our post

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാന്‍ എന്ന 21കാരനാണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാന്‍ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാല്‍ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു യുവാവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. തുടര്‍ന്ന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുശേഷം പൊലീസ് യുവാവിന്റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന് പരാതി നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പൊലീസില്‍ നല്‍കിയത്. കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പൊലീസിന് കൈമാറിയിരുന്നു. നേരത്തെ എ ആര്‍ എം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!