Connect with us

Kerala

കരവാനിനകത്ത് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തല്‍. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി. പി അജേഷ് എന്നിവർ കാരവനിൽ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കൾ മരിച്ച് കിടന്നത് ഒരു രാത്രിയും പകലും. 4 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾകൊടുവിൽ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂർ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.


Share our post

Kerala

വയനാട് ഡി.സി.സി ട്രഷററും മകനും വിഷം കഴിച്ച് ഗുരുതര നിലയില്‍

Published

on

Share our post

കോഴിക്കോട്: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 9 മണിയോടെ വീടിനുള്ളില്‍ ഇരുവരെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. പരസഹായമില്ലാതെ കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍. എം വിജയന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനാണ്.


Share our post
Continue Reading

Kerala

മഞ്ഞണിഞ്ഞ്‌ മൂന്നാര്‍ ; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ്‌ രേഖപ്പെടുത്തി

Published

on

Share our post

മൂന്നാർ തെക്കിന്റെ കശ്മീരായ മൂന്നാർ അതി ശൈത്യത്തിലേക്ക് നീങ്ങുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി.മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. കണ്ണൻദേവൻ കമ്ബനി ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തിയത്.സൈലന്റ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാർ ടൗണ്‍, ദേവികുളം ഒഡികെ, കന്നിമല തുടങ്ങിയ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മാട്ടുപ്പെട്ടി ആർ ആൻഡ് ഡിയില്‍ -3, രാജമലയില്‍ –7, തെന്മലയില്‍ –8 ഡിഗ്രി എന്നിങ്ങിനെയാണ് കുറഞ്ഞ താപനില. എന്നാല്‍ പള്ളിവാസല്‍ എസ്റ്റേറ്റില്‍ കുറഞ്ഞ താപനില -15 ഉം വാഗവര എസ്റ്റേറ്റില്‍ കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച്‌ മൂന്നാറില്‍ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയില്‍ താപനില കുറഞ്ഞ് മൈനസ് രണ്ട് വരെ എത്തിയിരുന്നു.


Share our post
Continue Reading

Kerala

വയനാട്ടില്‍ വൻ മയക്കുമരുന്ന്‌ വേട്ട; പിടികൂടിയത്‌ 50 ലക്ഷം വില വരുന്ന എം.ഡി.എം.എ

Published

on

Share our post

കൽപ്പറ്റ : വയനാട്ടില് വൻ എം.ഡി.എം.എ വേട്ട. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില് മലപ്പുറം സ്വദേശികളായ അഖില്, സലാഹുദ്ദീന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പക്കൽ നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തോല്പ്പെട്ടി ചെക്ക് പോസ്റ്റില് കാര് പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.ഇരുവരും ബംഗളൂരുവില് നിന്ന് മലപ്പുറത്തേക്ക് എം.ഡി.എം.എ കടത്തുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!