Connect with us

Kerala

പാഴ്‌സൽ വഴി ‘പണി’ വരും; തട്ടിപ്പിനെ സൂക്ഷിക്കുക! മുന്നറിയിപ്പ് നൽകി ഐ.സി.ഐ.സി.ഐ ബാങ്ക്

Published

on

Share our post

രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇതിന് ഭീഷണി എന്നോണം തട്ടിപ്പുകളുടെ എണ്ണവും കൂടുന്നുണ്ട്. വിവിധ രീതികളിലാണ് ഇപ്പോൾ ആളുകളിൽ നിന്നും പണം തട്ടാൻ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പാഴ്‌സൽ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. ഇമെയിൽ വഴിയാണ് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.തട്ടിപ്പുകാർ പിന്തുടരുന്ന പുതിയ രീതിയാണ് പാഴ്‌സൽ തട്ടിപ്പ്? ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്തവരെ വിളിച്ച് പോലീസ് ഉദ്യോഗസ്ഥരോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരോ ആയി അഭിനയിച്ച് നിങ്ങളുടെ പേരിലുള്ള പാഴ്‌സലിൽ മയക്കുമരുന്ന് പോലുള്ള നിയമവിരുദ്ധ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു.

ഇരകളുടെ ദുർബലതയെയും ഭയത്തെയും മുതലെടുത്ത് പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഭയപ്പെടുത്തലുകൾക്ക് ഒടുവിൽ സാമ്പത്തിക വിവരങ്ങൾ നല്കാൻ ആവശ്യപ്പെടും. കൂടാതെ ഒരു വ്യാജ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാൻ ഇരകളോട് ആവശ്യപ്പെടുകയും ചെയ്യും. ഇത് കൂടാതെ ബാങ്ക് വിവരങ്ങൾക്ക് പുറമെ അവരുടെ ആധാർ നമ്പറുകളും മറ്റ് തിരിച്ചറിയൽ വിവരങ്ങളും നൽകാനും തട്ടിപ്പുകാർ ആവശ്യപ്പെടും.അപരിചിതരിൽ നിന്നും ഇത്തരം കോളുകൾ വരുകയാണെങ്കിൽ അത് സ്ഥിരീകരിക്കാൻ ശ്രമിക്കുക.സാമ്പത്തിക വിവരങ്ങൾ എത്ര ഭീഷണിപ്പെടുത്തിയാലും നൽകാതിരിക്കുക ഇത്തരത്തിലുള്ള കോളുകൾ വന്നാൽ അത് പോലീസിനെ അറിയിക്കുക. അല്ലെങ്കിൽ, ഉടൻ തന്നെ ദേശീയ സൈബർ ക്രൈം പോർട്ടലായ cybercrime.gov.in-ലേക്ക് റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ നിങ്ങൾക്ക് 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്.വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കാതെ ഇരിക്കുക.


Share our post

Kerala

പടക്കവുമായി തീവണ്ടിയിൽ കയറരുത്: പണികിട്ടും

Published

on

Share our post

കണ്ണൂർ: വിലക്കുറവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പടക്കം വാങ്ങി തീവണ്ടിയിൽ വരേണ്ട. പിടിച്ചാൽ മൂന്ന് വർഷം വരെ തടവോ 1000 രൂപ പിഴയോ ലഭിക്കും.ദീപാവലി സീസൺ കണക്കിലെടുത്ത് തീവണ്ടിയിൽ പടക്കം കൊണ്ട് പോകുന്നത് തടയാൻ റെയിൽവേ സംരക്ഷണ സേനയുടെ സ്ക്വാഡ് പരിശോധന കർശനമാക്കി.കണ്ണൂർ, കോഴിക്കോട്, മംഗളൂരു, പാലക്കാട്, ഷൊർണൂർ തുടങ്ങിയ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം.ബാഗ്, പാഴ്‌സൽ തുടങ്ങിയവ പരിശോധിക്കാൻ കണ്ണൂർ ഉൾപ്പെടെ ഉള്ള സ്റ്റേഷനുകളിൽ ലഗേജ് സ്കാനറുമുണ്ട്.പടക്കം ഉൾപ്പെടെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ തീവണ്ടിയിൽ കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139-ൽ വിളിക്കുകയോ റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യണം.


Share our post
Continue Reading

Kerala

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 16-ന്

Published

on

Share our post

കൊണ്ടോട്ടി: കേരളത്തിൽ നിന്നുള്ള അടുത്ത വർഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 16-ന് പുറപ്പെടും. ജിദ്ദയിലേക്കായിരിക്കുമിത്. മടക്ക യാത്ര മദീനയിൽ നിന്നായിരിക്കും. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ജൂൺ 21 മുതൽ ജൂലായ് 10 വരെ ആയിരിക്കും.

ഹജ്ജ് സർവീസ് നടത്തുന്നതിന് വിമാന കമ്പനികൾക്കുള്ള ടെൻഡർ നോട്ടീസിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിവിധ വിമാന താവളങ്ങളിൽ നിന്നുള്ള യാത്രാസമയം വ്യക്തമാക്കിയത്. കേരളത്തെ രണ്ടാം ഘട്ടത്തിലാണ് പരിഗണിച്ചിരിക്കുന്നത്. രാജ്യത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 29-ന് പുറപ്പെടും. ഒന്നാം ഘട്ടത്തിൽ മേയ് 15 വരെയാണ് സർവീസ്.

കേരളത്തിൽ നിന്ന് മൂന്ന് വിമാന താവളങ്ങൾ വഴി 14,983 സീറ്റുകളാണ് ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5591 പേർ കരിപ്പൂരിൽ നിന്നും 5482 പേർ കൊച്ചിയിൽ നിന്നും 3910 പേർ കണ്ണൂരിൽ നിന്നും പുറപ്പെടുമെന്നാണ് കണക്കാക്കിയത്. രണ്ടാം ഘട്ടത്തിലായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റുകൾ കേരളത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.


Share our post
Continue Reading

Kerala

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി അറസ്റ്റിൽ

Published

on

Share our post

നീലേശ്വരം: വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പടക്കം പൊട്ടിക്കാൻ സഹായിച്ച കൊട്രച്ചാൽ സ്വദേശി വിജയനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഞ്ഞൂറ്റമ്പലം വീരർക്കാവിൽ പടക്കം പൊട്ടിച്ച ശശിയുടെയും, രാജേഷിന്റെയും സഹായിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്ത വിജയൻ. നീലേശ്വരം കൊട്രച്ചാൽ സ്വദേശിയായ ഇയാൾ അപകട സമയത്ത് പടക്കത്തിന് തിരികൊളുത്താൻ സഹായിച്ചിരുന്നു. കേസിൽ പൊലീസ് പ്രതിചേർത്ത അഞ്ചുപേർ ഒളിവിലാണ്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോടും, ജില്ലാ പൊലീസ് മേധാവിയോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജില്ലയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.

അതേസമയം, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലുപേർ കൂടി ഇന്ന് ആശുപത്രി വിട്ടു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ ആശുപത്രികളിലായി 98 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ 29 പേർ ഐസിയുവിലാണ്. വെന്റിലേറ്ററിൽ കഴിയുന്ന ഏഴുപേരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽപ്പെട്ടവരുടെ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.


Share our post
Continue Reading

Kannur2 hours ago

സി.പി.എം പേരാവൂർ ഏരിയയിലെ അഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം

Kerala14 hours ago

പടക്കവുമായി തീവണ്ടിയിൽ കയറരുത്: പണികിട്ടും

Kerala14 hours ago

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 16-ന്

Kerala14 hours ago

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി അറസ്റ്റിൽ

Kerala15 hours ago

കന്നുകാലികൾക്ക് പരിരക്ഷ ഉറപ്പാക്കി സർക്കാർ

Kerala15 hours ago

നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; നൃത്താധ്യാപകന് 80 വർഷം കഠിനതടവ്

Kannur15 hours ago

നവീൻ ബാബുവിന് പകരക്കാരനെത്തി; പുതിയ കണ്ണൂർ എ.ഡി.എം സ്ഥാനമേറ്റു

Kerala15 hours ago

മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം;അമിക്കസ് ക്യൂറി

Kerala15 hours ago

ശമ്പളം കിട്ടിയില്ല; 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി

Kannur19 hours ago

വായുവിലും മണ്ണിലും ജലത്തിലും മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വര്‍ധിക്കുന്നതായി പഠനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!