Kannur
ഓർമച്ചുവരിൽ നിണമൊഴുകിയ കാലം

തളിപ്പറമ്പ്:ഭരണകൂട മർദകവാഴ്‌ചയെ അടിമകളെപ്പോലെ സഹിക്കാൻ തയ്യാറല്ലെന്ന ജനശക്തിയുടെ താക്കീത് ചുവരിലെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. ഓരോചിത്രവും കാലംമായ്‌ക്കാത്ത ഓർമകളെ പൂർണത കൈവിടാതെ അനാവരണംചെയ്‌തിരിക്കുന്നു ചുവരുകളിൽ. സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനോട് ചേർന്ന കെ കെ എൻ പരിയാരം സ്‌മാരക മന്ദിരത്തിലാണ് നാടിന്റെ സ്വാതന്ത്രത്തിനായി വെടിയുണ്ടകളെ തോൽപ്പിച്ച് മുന്നേറിയ ജനകീയചരിത്രം അനാവരണംചെയ്‌തത്. 1940 സെപത്ംബർ 15ന് അഖില മലബാർ കർഷകസംഘവും കമ്യൂണിസ്‌റ്റ് പാർടിയും സാമ്രാജ്യത്വത്തിനും മർദനത്തിനുമെതിരെ മൊറാഴയിൽനടന്ന പ്രതിഷേധ പ്രകടനത്തിനിടെ മർദകവീരനായ സബ് ഇൻസ്‌പെക്ടർ കുട്ടിക്കൃഷ്ണമേനോന്റെ ലാത്തിയടിയേറ്റ് പിടഞ്ഞുവീഴുമ്പോഴും മുദ്രാവാക്യംമുഴക്കി ചെങ്കൊടി വീഴാതെ മുറുകെപ്പിടിക്കുന്ന തൊഴിലാളികളെയും നിരോധനം ലംഘിച്ചുള്ള പൊതുയോഗത്തിൽ വിഷ്ണുഭാരതീയൻ, ഇ കെ നായനാർ, കെ പി ആർ ഗോപാലൻ തുടങ്ങിയവർ സംസാരിക്കുന്നതും വരച്ചുചേർത്തിട്ടുണ്ട്. പൊലീസ് സംഘം നിരപരാധികളായ തൊഴിലാളികളെയും നാട്ടുകാരെയും ക്രൂരമായി മർദിക്കുന്നതും അറാക്കൽ കുഞ്ഞിരാമനെ നിലത്തിട്ട് ചവിട്ടുന്നതും ചിത്രത്തിലുണ്ട്. 1939ൽ ബക്കളത്ത് നടന്ന പത്താംരാഷ്ട്രീയ സമ്മേളന സ്മരണകൾ, 1930ലെ ഉപ്പുസത്യഗ്രഹജാഥക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണം, 1948ൽ കമ്യൂണിസ്റ്റുകാർക്കെതിരെ മാവിച്ചേരിയിൽ പൊലീസും ഗുണ്ടകളും നടത്തിയ അക്രമം, അക്രമത്തിനിടെ ഓടിരക്ഷപ്പെട്ട അമ്മയും മകളും തൊട്ടടുത്ത കൂരയിലിരുന്നു സ്വന്തംവീട് കത്തിയെരിയുന്ന കാഴ്‌ച ദയനീയമായി നോക്കുന്ന കണ്ണുകളായും ചിത്രത്തിലുണ്ട്. എ കെ ജി ഉൾപ്പെടെയുള്ള നേതാക്കളെത്തി വീട് നിർമിക്കാനുള്ള സഹായം നൽകുന്നതും ആവിഷ്‌കരിച്ചിട്ടുണ്ട്. പഞ്ചവർണ കളറിലാണ് ചുവർചിത്രമൊരുക്കിയത്. ചുവർചിത്രകാരനായ അരിയിലെ പി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് കൂറ്റൻ ചിത്രം പൂർത്തിയാക്കിയത്.
നവീകരിച്ച കെ കെ എൻ പരിയാരം ഹാളും ചരിത്രചിത്രച്ചുവരും 24ന് വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. കെ കുഞ്ഞപ്പയുടെ സ്‌മരണയ്‌ക്ക് നിർമിച്ച മിനിഹാൾ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും.
Kannur
ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ


കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Kannur
ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്


ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709
Kannur
ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്