Connect with us

Kerala

ലാഭം കുറഞ്ഞു; സ്വർണകള്ളക്കടത്തിൽനിന്ന് മാഫിയകൾ പിൻമാറുന്നു

Published

on

Share our post

കൊണ്ടോട്ടി : ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതോടെ സ്വർണക്കടത്തിൽ നിന്നുള്ള ലാഭം കുറഞ്ഞതിനാൽ കടത്തു സംഘങ്ങൾ കളമൊഴിയുന്നു. ജൂലായിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമായാണ് കേന്ദ്രം കുറച്ചത്. നികുതി വെട്ടിപ്പിലൂടെ ഒരു കിലോ സ്വർണം നാട്ടിലെത്തിച്ചാൽ നേരത്തെ ചെലവുകൾ കിഴിച്ച് നാല്- അഞ്ചു ലക്ഷം രൂപ ലഭിക്കുമായിരുന്നു. സ്വർണം കൊണ്ടുവരുന്ന കരിയർമാരുടെ കൂലി, വിമാനടിക്കറ്റ്, സ്വർണം കടത്താനുള്ള രൂപത്തിലാക്കുന്ന സംഘങ്ങളുടെ പ്രതിഫലം ഇതല്ലാം കിഴിച്ചാണ് ഇത്രയുംരൂപ ലഭിച്ചിരുന്നത്. തീരുവ കുറച്ചതോടെ ലാഭം ഒന്ന്- ഒന്നര ലക്ഷമായി കുറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളിൽ പണം നിക്ഷേപിച്ച് വലിയ ലാഭം നേടാവുന്ന മേഖലയായിരുന്നു നേരത്തെ സ്വർണക്കടത്ത്. ഇപ്പോഴതിൽ നിന്നുള്ള ലാഭം ഗണ്യമായി കുറഞ്ഞു. ഇതോടെയാണ് മാഫിയകൾ പിന്നോട്ടടിച്ചത്.

കരിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കസ്റ്റംസ് ഒരു തവണ മാത്രമാണ് സ്വർണം പിടിച്ചത്. പരിശോധന പതിവുപോലെ നടത്തുന്നുണ്ടെന്നും സ്വർണവുമായി വരുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞതാണ് കേസുകൾ കുറയാൻ കാരണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. വിദേശ സിഗരറ്റ് അടക്കമുള്ള മറ്റു കള്ളക്കടത്തു സാധനങ്ങൾ ഇക്കാലയളവിൽ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.10.75 ശതമാനമായിരുന്ന ഇറക്കുമതിത്തീരുവ 2022-ലാണ് കേന്ദ്രം 15 ശതമാനമായി ഉയർത്തിയത്. രൂപയുടെ മൂല്യശോഷണം തടയുന്നതിന് ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അന്ന് തീരുവ വർധിപ്പിച്ചത്. ഫലത്തിൽ അത് സ്വർണക്കടത്ത് വർധിക്കുന്നതിനു കാരണമായി.പിടികൂടുന്ന സ്വർണം കേന്ദ്രസർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്യുന്നത്. സ്വർണം പിടികൂടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കും ഇനാം നൽകുന്നുണ്ട്. ഒരു കിലോ സ്വർണം പിടികൂടിയാൽ 75,000 രൂപയാണ് ഇനാം. ഇതിന്റെ 50 ശതമാനം ഉടൻ ലഭിക്കും. ബാക്കി തുക സർക്കാരിലേക്ക് കണ്ടുകെട്ടും. സ്വർണക്കടത്ത് കുറഞ്ഞതോടെ, ഇതിന്റെ മറപറ്റി നടന്നിരുന്ന ഹവാല ഇടപാടുകൾ കയറ്റുമതി, ഇറക്കുമതി മേഖലയിലേക്ക് വ്യാപിച്ചതായി കസ്റ്റംസ് സംശയിക്കുന്നു. കയറ്റ് – ഇറക്കുമതിയിലെ ഇടപാടുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്.


Share our post

Kerala

ഡ്രൈവിങ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരും-എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ

Published

on

Share our post

റോഡുകളിലും സ്ഥാപനത്തിന്റെ ഗ്രൗണ്ടിലും അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കുന്നതും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന വിധം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും വാഹനത്തിന്റെ ഡോറിലും മുകളിലും കയറി ഇരുന്നു യാത്ര ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യല്‍, ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദുചെയ്യല്‍ മുതലായ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ എന്‍ഫോര്‍സ്മെന്റ് ആര്‍ ടി ഒ അറിയിച്ചു. ഇത്തരത്തിലുള്ള ഷോകള്‍ നടക്കുന്നില്ല എന്ന് അതതു വിദ്യാലയത്തിലെ അധ്യാപകര്‍ ഉറപ്പാക്കണമെന്നും ആര്‍ ടി ഒ നിര്‍ദേശിച്ചു. ജില്ലയില്‍ ചില ഭാഗങ്ങളില്‍ കുറച്ച് കാലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി തുടങ്ങുന്ന അവസരങ്ങളില്‍ സെന്റ് ഓഫ്, ഫെയര്‍വെല്‍ പാര്‍ട്ടി, എന്നെല്ലാം പേരുകളില്‍ വിദ്യാര്‍ത്ഥികള്‍ ആഘോഷം നടത്തുന്നുണ്ട്. ഇത്തരം വേളകളില്‍ പരിഷ്‌ക്കരിച്ചതും അല്ലാത്തതുമായ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള റോഡ് ഷോ, വാഹന റാലി എന്നിവ സംഘടിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിവാഹ വേളകളിലും ഇത്തരം റാലികളും ഷോകളും നടത്തപെടുന്നതായി പരാതി ലഭിക്കുന്നുണ്ട്. കൂടാതെ കേരള ഹൈക്കോടതി ഇത്തരത്തിലുള്ള സംഭവങ്ങളില്‍ കര്‍ശന നടപടി എടുത്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്മെന്റ് ആര്‍ ടി ഒ അറിയിച്ചു.


Share our post
Continue Reading

Kerala

വാർഡ് വിഭജനം: ഹിയറിംഗ് മാർച്ച് 17ന് കോഴിക്കോട്ട്

Published

on

Share our post

ഒമ്പത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് മാർച്ച് 17ന് കോഴിക്കോട്ടേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ഹിയറിംഗ് നടത്തും. കണ്ണൂർ ജില്ലയിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾക്ക് 11 മണിക്കും കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിന് ഉച്ച 12 മണിക്കുമാണ് ഹിയറിംഗ്.വാർഡ് വിഭജനം സംബന്ധിച്ച് ഡിസംബർ നാല് വരെ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ പരാതി നൽകിയിട്ടുള്ളവരെയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽ കേൾക്കുന്നത്. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടത്താനിരുന്ന ഹീയറിംഗാണ് മാർച്ച് 17ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.


Share our post
Continue Reading

Kerala

കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു; സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Published

on

Share our post

കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിനെതിരെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിന് പുറമേ ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ താ‍ഴെ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും സൂചിക ഉയര്‍ന്നതായിരിക്കും.


Share our post
Continue Reading

Trending

error: Content is protected !!