Kerala
ഐഫോണ്‍ 16 സീരീസിനായി ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം, വിലയും മറ്റ് വിവരങ്ങളും

ഐഫോണ്‍ 16 മോഡലുകള്‍ ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ ഒമ്പതിനാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസ് പുറത്തിറക്കിയത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ഇതിലുള്ളത്. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായെത്തുന്ന ആദ്യ ഐഫോണുകളാണിവ. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളാണ് ഇതുവഴി ഫോണുകളില്‍ ലഭിക്കുക. ആപ്പിളിന്റെ പുതിയ എ18 ചിപ്പ്‌സെറ്റുകളിലാണ് ഫോമിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ 15 മോഡലുകളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ആപ്പിള്‍ സ്റ്റോറുകളില്‍ ഇന്ന് 5.30 മുതലാണ് ഐഫോണുകള്‍ക്കായുള്ള ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങുക. സെപ്റ്റംബര്‍ 20 മുതല്‍ വില്‍പന ആരംഭിക്കും. റീട്ടെയില്‍ കേന്ദ്രങ്ങളിലും ഈ ദിവസം ഫോണുകള്‍ വില്‍പനയ്‌ക്കെത്തും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പടെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഫോണുകള്‍ വാങ്ങാം.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്
ലോഞ്ചിന് മുമ്പ് പുറത്തുവന്ന വിവരങ്ങളെല്ലാം ശരിവെക്കുകയാണ് ആപ്പിളിന്റെ ലോഞ്ച് ഇവന്റ്. ആപ്പിള്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തില്‍ ആകര്‍ഷകമായ രൂപകല്‍പനയിലാണ് പുതിയ ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ബേസ് മോഡലുകളായ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയിലാണ് പ്രകടമായ മാറ്റമുള്ളത്. ബേസ് മോഡലുകളില്‍ ആപ്പിള്‍ ഇതുവരെ പിന്തുടര്‍ന്ന പതിവ് രീതികളില്‍ നിന്ന് മാറിയാണ് ഇത്തവണ അവ ഒരുക്കിയിരിക്കുന്നത്.
പുതിയ ചിപ്പും, പുതിയതായി അവതരിപ്പിച്ച ക്യാമറ കണ്‍ട്രോള്‍ ബട്ടനുമെല്ലാം ഐഫോണ്‍ 16 ന് നല്‍കിയിട്ടുണ്ട്. 6.1 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16 ന്, 6.7 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16 പ്ലസിന്. അഞ്ച് കളര്‍ ഫിനിഷുകളിലെത്തുന്ന ഫോണുകള്‍ എയറോസ്പേസ് ഗ്രേഡ് അലൂമിനിയത്തില്‍ നിര്‍മിതമാണ്. 2000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കുന്ന ഡിസ്പ്ലേയ്ക്ക് സെറാമിക് ഷീല്‍ഡ് സംരക്ഷണമുണ്ട്. നേരത്തെ ഐഫോണ്‍ 15 പ്രോ മോഡലുകളിലുണ്ടായിരുന്ന ആക്ഷന്‍ ബട്ടണ്‍ ഇപ്പോള്‍ ഐഫോണ്‍ 16 ബേസ് മോഡലിലും അവതരിപ്പിച്ചു.
ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുടെ പ്രവര്‍ത്തനത്തിനായി ശക്തിയേറിയ പുതിയ എ18 ചിപ്പ്സെറ്റ് ആണ് ഐഫോണ്‍ 16 ലും 16 പ്ലസിലും ഉപയോഗിച്ചിരിക്കുന്നത്. ആപ്പിള്‍ ഇന്റലിജന്‍സ് സൗകര്യങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഫോണിന്റെ മൊത്തം പ്രവര്‍ത്തന ക്ഷമതയും ഇതുവഴി മെച്ചപ്പെടും. മെച്ചപ്പെട്ട ക്യാമറ ശേഷിയും, ഗെയിമിങ് ശേഷിയും ഫോണിന് ഇതോടെ കൈവന്നു. ട്രിപ്പിള്‍ എ ഗെയിമുകള്‍ പിന്തുണയ്ക്കുന്ന ഫോണുകളാണ് ഐഫോണ്‍ 16 സ്റ്റാന്റേര്‍ഡ് മോഡലുകള്‍. കൂടുതല്‍ ഊര്‍ജക്ഷമതയുള്ള എ18 ചിപ്പ്സെറ്റ് ഐഫോണ്‍ 15 നേക്കാള്‍ 40 ശതമാനം വേഗമേറിയതാണ്. സാറ്റലൈറ്റ് മെസേജിങ് സൗകര്യവും മെച്ചപ്പെട്ട ബാറ്ററിയും ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു.
എഴുത്തുകള്‍ കൈകാര്യം ചെയ്യുക, ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യുക, ഇമോജികള്‍ നിര്‍മിക്കുക ഉള്‍പ്പടെ വിവിധ അത്യാധുനിക സൗകര്യങ്ങളാണ് ആപ്പിള്‍ ഇന്റലിജന്‍സിലൂടെ ഐഫോണില്‍ എത്തുന്നത്. ജനറേറ്റീവ് എഐയുടെ പിന്‍ബലത്തില്‍ സിരിയ്ക്കും സ്വാഭാവികമായ സംസാര രീതി തിരിച്ചറിയാനുള്ള കഴിവുകള്‍ ലഭിച്ചു. ഇതോടൊപ്പം എഐയുടെ പിന്‍ബലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സിരിക്കാവും.
ക്യാമറ
48 എംപി ഫ്യൂഷന്‍ ക്യാമറയും, 12 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണ് ഐഫോണ്‍ 16 സ്റ്റാന്റേര്‍ഡ് മോഡലുകള്‍ക്കുള്ളത്. ക്യാമറ കണ്‍ട്രോള്‍ ബട്ടന്റെ സഹായത്തോടെ എളുപ്പത്തില്‍ ക്യാമറ അതിന്റെ വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ മോഡുകളില്‍ ഉപയോഗിക്കാം. ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ക്യാമറ ഓണ്‍ ആവും. തുടര്‍ന്ന് ക്ലിക്ക് ചെയ്താല്‍ ക്ലിക്ക് ചെയ്യാം. ക്ലിക്ക് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ വീഡിയോ റെക്കോര്‍ഡിലേക്ക് മാറാം. ചിത്രം ഫോക്കസ് ചെയ്യാനും സൂം ചെയ്യാനും മറ്റും ഈ ബട്ടനിലോ സോഫ്റ്റ് ടച്ചിലൂടെ സാധിക്കും. സ്പേഷ്യല്‍ ഇമേജ് ക്യാപ്ചര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ലഭ്യമാണ്. റീ ഡിസൈന്‍ ചെയ്ത ഫോട്ടോ ആപ്പും പുതിയ ഐഒഎസ് 18 ല്‍ ലഭിക്കും.
വില- ഐഫോണ്‍ 16 ന്റെ 128 ജിബി വേര്‍ഷന് 79900 രൂപയും ഐഫോണ്‍ 16 പ്ലസിന്റെ 128 ജിബി വേര്‍ഷന് 89900 രൂപയുമാണ് വില.
ഐഫോണ്‍ 16 പ്രോ മോഡലുകള്‍
6.3 ഇഞ്ച്, 6.9 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലാണ് ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് മോഡലുകള്‍ എത്തുന്നത്. ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും വലിയ ഐഫോണ്‍ സ്‌ക്രീന്‍ ആണിത്. 120 ഹെര്‍ട്സ് പ്രോമോഷന്‍ സംവിധാനം ഇതിലുണ്ട്. ആകര്‍ഷകവും ഈടുറ്റതുമായ ഗ്രേഡ് 5 ടൈറ്റേനിയം ഫിനിഷിലാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. നാല് കളര്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. മികച്ച ബാറ്ററി ലൈഫും. പുതിയ ശക്തിയേറിയ എ18 പ്രോ ചിപ്പ്സെറ്റ് ആണ് പ്രോ മോഡലുകള്‍ക്ക് ശക്തിപകരുന്നത്. എ18 നേക്കാള്‍ ശക്തിയേറിയ ഈ ചിപ്പ്സെറ്റിന്റെ പിന്‍ബലത്തില്‍ കൂടുതല്‍ പ്രവര്‍ത്തന ശേഷി പ്രോ മോഡലുകള്‍ക്ക് കൈവരുന്നു.
48 എംപി ഫ്യൂഷന്‍ ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5 എക്സ് 12 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറാ സംവിധാനമാണിതില്‍. 120 എഫ്പിഎസില്‍ 4കെ വീഡിയോ ചിത്രീകരിക്കാനും സ്ലോമോഷന്‍ വീഡിയോ ചിത്രീകരിക്കാനും എച്ച്ഡിആര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനുമുള്ള കഴിവ് ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കുണ്ട്. നാല് സ്റ്റുഡിയോ ക്വാളിറ്റി മൈക്കുകളുടെ പിന്‍ബലത്തില്‍ വീഡിയോകള്‍ക്കൊപ്പം മികച്ച സ്പേഷ്യല്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യാനും ഇതിലാവും.വില- ഐഫോണ്‍ 16 പ്രോയ്ക്ക് 119900 രൂപയും ഐഫോണ്‍ 16 മാക്സിന് 144900 രൂപയുമാണ് വില
Kerala
ഡ്രൈവിങ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരും-എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ


റോഡുകളിലും സ്ഥാപനത്തിന്റെ ഗ്രൗണ്ടിലും അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കുന്നതും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന വിധം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും വാഹനത്തിന്റെ ഡോറിലും മുകളിലും കയറി ഇരുന്നു യാത്ര ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യല്‍, ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദുചെയ്യല്‍ മുതലായ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ എന്‍ഫോര്‍സ്മെന്റ് ആര്‍ ടി ഒ അറിയിച്ചു. ഇത്തരത്തിലുള്ള ഷോകള്‍ നടക്കുന്നില്ല എന്ന് അതതു വിദ്യാലയത്തിലെ അധ്യാപകര്‍ ഉറപ്പാക്കണമെന്നും ആര്‍ ടി ഒ നിര്‍ദേശിച്ചു. ജില്ലയില്‍ ചില ഭാഗങ്ങളില്‍ കുറച്ച് കാലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി തുടങ്ങുന്ന അവസരങ്ങളില്‍ സെന്റ് ഓഫ്, ഫെയര്‍വെല്‍ പാര്‍ട്ടി, എന്നെല്ലാം പേരുകളില്‍ വിദ്യാര്‍ത്ഥികള്‍ ആഘോഷം നടത്തുന്നുണ്ട്. ഇത്തരം വേളകളില്‍ പരിഷ്‌ക്കരിച്ചതും അല്ലാത്തതുമായ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള റോഡ് ഷോ, വാഹന റാലി എന്നിവ സംഘടിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിവാഹ വേളകളിലും ഇത്തരം റാലികളും ഷോകളും നടത്തപെടുന്നതായി പരാതി ലഭിക്കുന്നുണ്ട്. കൂടാതെ കേരള ഹൈക്കോടതി ഇത്തരത്തിലുള്ള സംഭവങ്ങളില്‍ കര്‍ശന നടപടി എടുത്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്മെന്റ് ആര്‍ ടി ഒ അറിയിച്ചു.
Kerala
വാർഡ് വിഭജനം: ഹിയറിംഗ് മാർച്ച് 17ന് കോഴിക്കോട്ട്


ഒമ്പത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് മാർച്ച് 17ന് കോഴിക്കോട്ടേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ഹിയറിംഗ് നടത്തും. കണ്ണൂർ ജില്ലയിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾക്ക് 11 മണിക്കും കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിന് ഉച്ച 12 മണിക്കുമാണ് ഹിയറിംഗ്.വാർഡ് വിഭജനം സംബന്ധിച്ച് ഡിസംബർ നാല് വരെ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ പരാതി നൽകിയിട്ടുള്ളവരെയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽ കേൾക്കുന്നത്. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടത്താനിരുന്ന ഹീയറിംഗാണ് മാർച്ച് 17ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.
Kerala
കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു; സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിനെതിരെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിന് പുറമേ ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ താഴെ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.
ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും സൂചിക ഉയര്‍ന്നതായിരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്