ഇന്ത്യൻ നാവികസേനയിൽ യുവതീ യുവാക്കൾക്ക് അവസരം: അപേക്ഷ ഓഗസ്റ്റ് 16 വരെ
കൊച്ചി : ഇന്ത്യൻ നാവിക സേനയിൽ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. ഇൻഫർമേഷൻ ടെക്നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്കാണ് ഷോർട്ട് സർവീസ് കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
പത്ത് അല്ലെങ്കിൽ 12 ക്ലാസുകളിൽ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് പ്രായപരിധി ബാധകമാണ്. പ്രായം: 2.1.2000 – 1.7.2005 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 16 വരെ അപേക്ഷകൾ സമർപ്പിക്കാം.
