ചങ്ങനാശേരി എം.സി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങനാശേരി: എം.സി റോഡിൽ ളായിക്കാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി വടക്കേക്കര വലിയ പറമ്പിൽ സന്തോഷിന്റെയും ജുമൈലത്തിന്റെയും മകൻ സുഹൈൽ (26) ആണ് മരിച്ചത്. ഇന്ന് പുലർച്ച ഒരു മണിയ്ക്കാണ് അപകടം ഉണ്ടായത്. തിരുവല്ല ഭാഗത്തു നിന്നും വരികയായിരുന്ന സുഹൈൽ സഞ്ചരിച്ച ബൈക്കും എതിരേ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. സുഹൈലിൻ്റ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആസ്പത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്. ഭാര്യ: നിഷാന. ഒരു വയസുള്ള മകളുണ്ട്.