ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും

Share our post

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് അടുത്ത 6 മാസത്തിനുള്ളില്‍ നിയമസഭ,ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും.
പാലക്കാട് എം.എല്‍.എയായ ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ചേലക്കര എം.എല്‍.എയായ മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

അതേസമയം ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് വിജയിച്ചതോടെ വര്‍ക്കല നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഒഴിവായി.റായ്ബറേലിയില്‍ കൂടി ജയിച്ച പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപി സ്ഥാനം രാജിവച്ചേക്കും. അങ്ങനെയെങ്കില്‍ രണ്ട് മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കും.  രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് പോകുന്നതോടെ സംസ്ഥാന മന്ത്രിസഭയിലും ഒഴിവ് വരും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!