Kerala
എസ്.എഫ്.ഐ മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മുങ്ങിമരിച്ചു

തൃശൂർ : പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഡാമിൽ മുങ്ങിമരിച്ചു. മലപ്പുറം താനൂര് ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്ട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് യഹിയയെ കാണാതായത്. എസ്.എഫ്.ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയാണ്.
സുഹൃത്തുക്കള്ക്കൊപ്പം വെള്ളത്തില് ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാർഥിയാണ്. കോളേജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പം വൈകീട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തെരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തെരച്ചിലിൽ പങ്കെടുത്തു. രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Kerala
വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം; പ്രായപരിധി വ്യക്തമാക്കി ഹൈക്കോടതി


കൊച്ചി: വാടകഗര്ഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ്സ് തികയുന്നതിന്റെ തലേന്നുവരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസ്സായി എന്നതിന്റെപേരില് ഇതിന് അനുമതി നിഷേധിച്ച സിംഗിള് ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിന് ജാംദാര്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് റദ്ദാക്കി.കണ്ണൂര് സ്വദേശികളായ ദമ്പതിമാരാണ് വാടകഗര്ഭപാത്രത്തിലൂടെ അമ്മയാകാനുള്ള അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീകള്ക്ക് 23 മുതല് 50-ഉം പുരുഷന് 26 മുതല് 55 വയസ്സുമാണ് വാടകഗര്ഭധാരണ നിയമപ്രകാരമുള്ള പ്രായപരിധി. സ്ത്രീയുടെ കാര്യത്തില് 51 തികയുന്നതിന്റെ തലേന്നുവരെ ഇതിന് സാധുതയുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് ഒരാഴ്ചയ്ക്കകം ഹര്ജിക്കാര്ക്ക് യോഗ്യതാ സര്ട്ടിഫിക്കറ്റ് നല്കാന് നിര്ദേശിച്ചു.
സ്കൂള്രേഖപ്രകാരം 1974 ജൂണ് 21 ആണ് ഹര്ജിക്കാരിയുടെ ജനനത്തീയതി. അതിനാല് പ്രായപരിധി കഴിഞ്ഞെന്നു വിലയിരുത്തി സറോഗസി ബോര്ഡ് അനുമതിനിഷേധിച്ചു. ആധാര്, പാസ്പോര്ട്ട്, ഡ്രൈവിങ് ലൈസന്സ് തുടങ്ങിയവയില് ജനനത്തീയതി 1978 ജൂണ് 21 ആണ്. ബോര്ഡ് ഇത് പരിഗണിച്ചില്ല. തുടര്ന്ന് ഹൈക്കോടതി സിംഗിള് ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്ന്ന് അപ്പീല്നല്കി.സ്കൂള് രേഖയ്ക്ക് പകരം മറ്റ് ആധികാരിക രേഖ പരിശോധിച്ച് അനുമതിനല്കണമെന്നതടക്കമുള്ള ആവശ്യമാണ് ഉന്നയിച്ചിരുന്നത്. എന്നാല്, പ്രായം കണക്കാക്കാന് സ്കൂള് രേഖയേ പരിഗണിക്കാനാകൂവെന്ന് ഡിവിഷന് ബെഞ്ചും വിലയിരുത്തി. അതേസമയം 51 ആകുന്നതിന് മുന്പുള്ള മുഴുവന് കാലയളവും ഉള്പ്പെടുന്നതാണ് 50 വയസ്സുപരിധിയെന്ന് വിലയിരുത്തി അപ്പീല് അനുവദിച്ചു. നിയമങ്ങളുടെ വ്യാഖ്യാനം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും നേരിട്ടു ബാധിക്കുന്നതാണെന്നും അത് ദുര്ഗ്രഹമാകേണ്ടതില്ലെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
Kerala
ഇനി ആ പരാതി വേണ്ട; തീവണ്ടിയാത്രയിൽ കുടുംബശ്രീ ഭക്ഷണം കഴിക്കാം


നല്ല നാടൻരുചിയുള്ള ഭക്ഷണവുമായി കുടുംബശ്രീ വനിതകളുടെ ‘ടെയ്ക്ക് എവേ കൗണ്ടർ’ റെയിൽവേ സ്റ്റേഷനുകൾക്കു സമീപമെത്തുന്നു. ട്രെയിൻയാത്രയ്ക്കിടെ പലപ്പോഴും നല്ലഭക്ഷണം കിട്ടാറില്ലെന്ന പരാതി വ്യാപകമാണ്. ഇതിനു പരിഹാരമായാണ് പാഴ്സൽ കൗണ്ടർ തുറക്കുന്നത്.പ്ലാറ്റ്ഫോമിൽ കൗണ്ടർ തുടങ്ങാൻ റെയിൽവേയുടെ അനുമതി വേണം. ഇതിനായി കുടുംബശ്രീ മിഷൻ ശ്രമം തുടങ്ങി. അനുമതി ലഭിക്കാത്തയിടങ്ങളിൽ സ്റ്റേഷനു പുറത്തുള്ള കെട്ടിടങ്ങളിൽ ഒരുക്കും. അല്ലെങ്കിൽ വാഹനത്തിൽ നിന്നു വിതരണം ചെയ്യുന്ന ഫുഡ് ട്രക്ക് സംവിധാനമൊരുക്കും.പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ ഓരോ കൗണ്ടർ വീതമാണു തുടങ്ങുക. ആദ്യം കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്. ഇവ സ്റ്റേഷനുകൾക്കു പുറത്താണ്. രാവിലെ മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
Kannur
വടകരയില് ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്; അഞ്ച് പേര്ക്ക് പരിക്ക്, പയ്യന്നൂർ കോളേജിലും സംഘർഷം


വടകര/പയ്യന്നൂർ: വടകരയിലെ ലോഡ്ജില് ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്. ഇന്നലെ രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില് അവസാനിച്ചത്.ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്ഷമുണ്ടായത്.ഹോളി ആഘോഷം കൊഴുപ്പിക്കാന് മദ്യപിച്ച ഇവര് വാക്കുതര്ക്കത്തിലേര്പ്പെടുകയും അത് കൂട്ടത്തല്ലില് കലാശിക്കുകയുമായിരുന്നു. അക്രമത്തില് പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.ഹോളി ആഘോഷത്തിനിടെ കണ്ണൂർ പയ്യന്നൂർ കോളേജിലും സംഘർഷം ഉണ്ടായി. ക്യാമ്പസില് സീനിയർ – ജൂനിയർ വിദ്യാർത്ഥികള് ഏറ്റുമുട്ടുകയായിരുന്നു. സംഘര്ഷത്തില് ഒന്നാം വർഷ വിദ്യാർത്ഥിയായ അർജുന് എന്ന യുവാവിന് വാരിയെല്ലിന് പരിക്കേറ്റു. ഇയാള് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്