തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ആദ്യ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആദ്യ മേയറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കാട്ടൂക്കാരന്‍(92) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം വിശ്രമത്തിലായിരുന്നു. തൃശ്ശൂര്‍ സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. തൃശ്ശൂര്‍ അരണാട്ടുകരയിലായിരുന്നു താമസം.
2000-ല്‍ തൃശ്ശൂരിനെ കോര്‍പ്പറേഷനായി ഉയര്‍ത്തിയ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അരണാട്ടുകര ഡിവിഷനില്‍ നിന്ന് വിജയിച്ച അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
2004-വരെ മേയര്‍ പദവിയില്‍ തുടര്‍ന്നു. ഏറെക്കാലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
