Connect with us

Kerala

ഒടുവില്‍ ഒപ്പിട്ടു; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Published

on

Share our post

തിരുവനന്തപുരം: പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സി.പി.എം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു.

ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്. ഇനിയൊന്നും തന്നെ ഇതില്‍ ബാക്കി നില്‍ക്കുന്നില്ല. കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സി.പി.എം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്.

പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാല്‍ ബില്ലിനെതിരെയും പല വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം. പരിസ്ഥിതി പ്രവര്‍ത്തകരക്കം ഇങ്ങനെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്കാരങ്ങള്‍ ഇതില്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.


Share our post

Kerala

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കെ.പി യോഹന്നാൻ അന്തരിച്ചു

Published

on

Share our post

പത്തനംതിട്ട/ ടെക്സാസ് : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലിത്ത മോറാൻ മാർ അത്തനേഷ്യസ് യോഹാൻ (കെ പി യോഹന്നാൻ) അന്തരിച്ചു. അമേരിക്കയിലെ ടെക്സാസിലായിരുന്നു അന്ത്യം. കാർ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ത്യൻ സമയം ചൊവ്വ  വൈകിട്ട് 6.45ന് ഉണ്ടായ അപകടത്തിലാണ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റത്. ഡാലസിലെ ആസ്പത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കിയിരുന്നു.

ടെക്സാസിലെ  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കാമ്പസിൽ നിന്നും പ്രഭാത സവാരിക്കിടെ  റോഡിലേയ്ക്ക് ഇറങ്ങുന്നതിനിടയിലാണ്  കാറിടിച്ചത്.  തിരുവല്ലയിലെ സഭ ആസ്ഥാനത്ത്  നിന്നും അഞ്ചു ദിവസം മുമ്പാണ് മെത്രാപ്പൊലീത്ത അമേരിക്കയിൽ എത്തിയത്.  


Share our post
Continue Reading

Kerala

പ്ലസ് വൺ പ്രവേശനം: അപേക്ഷ മെയ്‌ 15മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ്‌ 25ആണ്.

ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനാണ്. ആദ്യ അലോട്ട്മെന്റിന് ശേഷം തുടർ അലോട്ട്മെന്റുകൾ നടക്കും. ജൂൺ 24 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

ജൂലൈ 31 പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കും. ഈ വർഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 4,27,153 പേരിൽ 4,25,563 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 11ദിവസം മുൻപേയാണ് എസ്.എസ്.എല്‍.സി ഫലം പുറത്ത് വിടുന്നത്.

ഇന്ന് വൈകിട്ട് 3നാണ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക. തുടർന്ന് നാലോടെ വിവിധ വെബ്സൈറ്റുകൾ വഴി ഫലം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫലങ്ങളറിയാൻ http:// results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.


Share our post
Continue Reading

Kerala

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യ വാരം സര്‍ട്ടിഫിക്കറ്റുകള്‍

Published

on

Share our post

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരി പഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാമെന്നും മന്ത്രി പറഞ്ഞു.

ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും.

ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനര്‍ മൂല്യനിര്‍ണയം, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകള്‍ മെയ് 9 മുതല്‍ 15 വരെ ഓണ്‍ലൈനായി നല്‍കാം.


Share our post
Continue Reading

Kannur25 seconds ago

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം: രണ്ടാം ദിവസവും ദുരിതം, വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

PERAVOOR28 mins ago

ഡോക്ടർമാരില്ല; പേരാവൂർ താലൂക്കാസ്പത്രിയിൽ ഒ.പിയും അത്യാഹിത വിഭാഗവും പ്രതിസന്ധിയിൽ

Kerala12 hours ago

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കെ.പി യോഹന്നാൻ അന്തരിച്ചു

Kerala14 hours ago

പ്ലസ് വൺ പ്രവേശനം: അപേക്ഷ മെയ്‌ 15മുതൽ

Kerala15 hours ago

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യ വാരം സര്‍ട്ടിഫിക്കറ്റുകള്‍

Kerala15 hours ago

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

Kerala15 hours ago

എസ്.എസ്.എല്‍.സി പരീക്ഷ രീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രി

Social15 hours ago

ഗൂഗിൾ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു, ഗൂഗിൾ പേയ്ക്ക് എന്ത് സംഭവിക്കും

India15 hours ago

ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

Kerala16 hours ago

യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!