എം.വി.ജയരാജന്റെ വിജയത്തിന് രംഗത്തിറങ്ങണം; പി.ഡി.പി

പേരാവൂർ: പി.ഡിപി പിന്തുണക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്നും വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാക്കണമെന്നും പി.ഡി.പി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വെറുപ്പിന്റെ രാഷ്ട്രീയം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ മാത്രമല്ല അതിന്റെ ഫാസിസ്റ്റ് ജീർണത കേരളത്തിൽ യു.ഡി.എഫിനെയും ബാധിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പച്ചക്കൊടിയിൻ മേൽ കാണുന്ന കോൺഗ്രസിന്റെ ഹാലിളക്കമെന്ന് പി.ഡി.പി.ആരോപിച്ചു.
അത് സാരമായി ബാധിച്ചിരിക്കുന്നത് യൂത്ത് ലീഗിനെയാണ്. അവരുടെ അമർഷം കൃത്യമായി ബാലറ്റിലൂടെ പ്രതിഷേധിക്കാനുള്ള അവസരമാണ്. അത് വോട്ടായി വിനിയോഗിക്കുവാൻ ആത്മാർത്ഥത അവശേഷിക്കുന്ന കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ യൂത്ത് ലീഗ് അണികൾ തയ്യാറാവണമെന്നും പി.ഡി.പി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ കൺവീനർ മജീദ് പറമ്പായി, ജോ. കൺവീനർ സിദ്ദിഖ് വലിയകത്ത്, മുസ്തഫ പേരാവൂർ, ഷാജഹാൻ കീഴ്പള്ളി, അബ്ദുൽ ഗഫൂർ മാട്ടൂൽ, നൂറുദ്ദീൻ, സുബൈർ പുഞ്ചവയൽ, അബ്ദുൽ റാഷിദ്, ഹബീബ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.