ദേശീയ പാതയോരങ്ങളില്‍ മുളവേലി സ്ഥാപിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം
ദേശീയപാതയോരങ്ങളിൽ വാഹനങ്ങൾ ഇടിച്ചിറങ്ങുന്നത് തടയാൻ ഉരുക്കിന് പകരം മുളകൊണ്ടുള്ള വേലികൾ അഥവാ ക്രാഷ് ബാരിയറുകൾ ഒരുക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ഗതാഗതമന്ത്രാലയം. ആദ്യഘട്ടത്തിൽ കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങളിലായി 86 കിലോമീറ്റർ ദേശീയ പാതയോരത്താണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
വാഹനങ്ങൾ ഉരുക്കുവേലിയിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങളുടെ ആഘാതം കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുകൂടാതെ പരിസ്ഥിതി സൗഹൃദമാക്കുക, നിർമാണച്ചെലവ് കുറയ്ക്കുക, രാജ്യത്തെ മുളവ്യവസായം ഉത്തേജിപ്പിക്കുക, ആ മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യത സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു.
