കായിക താരങ്ങള്‍ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി

Share our post

കായിക താരങ്ങള്‍ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി.ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി പറഞ്ഞു. അത്‌ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ഉത്തേജക മരുന്ന് ഉപയോഗിച്ചന്ന് കണ്ടെത്തിയതിന് 2013 ല്‍ അര്‍ജുന്‍ അവാര്‍ഡ് നിഷേധിച്ചതിനെതിരെയാണ് രഞ്ജിത്ത് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്. 2008 ഉത്തേജക മരുന്ന് പരിശോധനയില്‍ രഞ്ജിത്ത് മഹേശ്വരി പരാജയപ്പെട്ടിരുന്നു.

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്ന് മാത്രമാണ് കഴിച്ചതെന്നായിരുന്നു രഞ്ജിത്ത് മഹേശ്വരിയുടെ വാദം. വിഷയത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയോട് വിശദീകരണം കോടതി തേടി. താരം ഉത്തേജകമരുന്ന് ഉപയോഗിച്ചത് എങ്ങനെയാണ് കണ്ടെത്തിയതെന്നാണ് കോടതിയുടെ ചോദ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!