കൽപ്പറ്റ – തലശ്ശേരി കെ.എസ്.ആര്‍.ടി.സി സർവീസ് പുനരാരംഭിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിന്നും തലശ്ശേരിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. പുലര്‍ച്ചെ 5.15 ന് കല്‍പ്പറ്റയില്‍ നിന്നും പുറപ്പെട്ട് പടിഞ്ഞാറത്തറ, നിരവില്‍പുഴ, തൊട്ടില്‍പാലം വഴി തലശ്ശേരിയിലേക്കും, ഉച്ചയ്ക്ക് രണ്ട് മണിക്ക് തലശ്ശേരിയില്‍ നിന്നും നെടുംപൊയില്‍, മാനന്തവാടി വഴി കല്‍പ്പറ്റയിലേക്കുമാണ് സര്‍വ്വീസ് നടത്തുക.
കോവിഡിന്റെ മുമ്പ് സര്‍വ്വീസ് നടത്തിയിരുന്ന പ്രസ്തുത സര്‍വ്വീസ് കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്താലാക്കുകയായിരുന്നു.തുടര്‍ന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം. എല്‍. എ അഡ്വ. ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ കോവിഡ് പശ്ചാതലത്തില്‍ നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ പുനരാംഭിക്കണമെമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഗതാഗത വകുപ്പ് മന്ത്രിയെ കാണുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു.
ഈ സര്‍വ്വീസ് ആരംഭിക്കുന്നതോടു കൂടി തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ തേടുന്നവര്‍, വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍ മറ്റു യാത്രക്കാര്‍ എന്നിവര്‍ക്ക് ഏറെ ആശ്വാസകരമാകും നിരവധിയായ സര്‍വ്വീസുകള്‍ പുനരാരംഭികുന്നതിനും ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും അന്തര്‍സംസ്ഥാനത്തേക്ക് ഉള്‍പ്പെടെ പുതിയതും പഴയതുമായ സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കല്‍പ്പറ്റ – തലശ്ശേരി സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് എം. എല്‍. എ പറഞ്ഞു.
ഗീരീഷ് കല്‍പ്പറ്റ, എന്‍. മുസ്തഫ, സാലി റാട്ടക്കൊല്ലി, കെ. എസ്. ആര്‍. ടി. സി, ഐ. എന്‍. ടി. യു. സി നേതാക്കളായ സിദ്ധീഖ്, എഡ്വിന്‍ അലക്‌സ് ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ പങ്കെടുത്തു.